കേരളം

kerala

ETV Bharat / international

ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽ നടത്തിയ പരീക്ഷണം വിജയകരമെന്ന് ഉത്തരകൊറിയ - north korea news

സമീപഭാവിയിൽ ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് കൊറിയയുടെ തന്ത്രപരമായ നിലപാട് വീണ്ടും മാറ്റുന്നതിൽ ഈ പരീക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് അക്കാദമി ഓഫ് നാഷണൽ ഡിഫൻസ് സയൻസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

Carried out 'very important test' at satellite launch site: North Korea  ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽ പരീക്ഷണം; വിജയമെന്ന് നോർത്ത് കൊറിയ  north korea news  north korea and america news
ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽ പരീക്ഷണം; വിജയമെന്ന് നോർത്ത് കൊറിയ

By

Published : Dec 8, 2019, 1:23 PM IST

സിയോൾ : ഉത്തര കൊറിയൻ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽ നടത്തിയ പ്രധാനപ്പെട്ട ഒരു പരീക്ഷണം വിജയം കണ്ടതായി അധികൃതർ അറിയിച്ചു. ഇന്ന് രാവിലെയാണ് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയുടെ (കെസി‌എൻ‌എ) പ്രസ്‌താവന യോൻ‌ഹാപ്പ് വാർത്താ ഏജൻസി പുറത്തു വിട്ടത്. പരീക്ഷണം വിജയമാണെന്നും വിജയകരമായ ഈ പരീക്ഷണത്തിന്‍റെ ഫലം സമീപഭാവിയിൽ ഉത്തരകൊറിയയുടെ തന്ത്രപരമായ നിലപാട് മാറ്റുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്നും യോൻ‌ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തു. സമീപഭാവിയിൽ ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് കൊറിയയുടെ തന്ത്രപരമായ നിലപാട് വീണ്ടും മാറ്റുന്നതിൽ ഈ പരീക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് അക്കാദമി ഓഫ് നാഷണൽ ഡിഫൻസ് സയൻസ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. അമേരിക്കയുമായുള്ള ആണവവൽക്കരണ ചർച്ചകൾ നടക്കില്ലെന്ന് ഉത്തരകൊറിയ വ്യക്കമാക്കിയതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം.

ABOUT THE AUTHOR

...view details