ബാങ്കോക്ക്: സെൻട്രൽ തായ്‌ലാന്‍റിൽ ട്രെയിനും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. സമൂത് പ്രകൻ പ്രവിശ്യയിൽ നിന്ന് ചചോങ്‌സാവോയിലെ ബുദ്ധക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. 65 പേരുണ്ടായ ടൂറിസ്റ്റ് ബസ് റെയിൽവെ ട്രാക്ക് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
സെൻട്രൽ തായ്‌ലാന്‍റിൽ ട്രെയിനും ബസും കൂട്ടിയിടിച്ച് 17 മരണം - സെൻട്രൽ തായ്‌ലാന്‍റിൽ വാഹനാപകടം
സമൂത് പ്രകൻ പ്രവിശ്യയിൽ നിന്ന് ചചോങ്‌സാവോയിലെ ബുദ്ധക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്.
![സെൻട്രൽ തായ്‌ലാന്‍റിൽ ട്രെയിനും ബസും കൂട്ടിയിടിച്ച് 17 മരണം Bus-train collision in central Thailand 17 dead in Bus-train collision in central Thailand road accident in Thailand തായ്‌ലാന്‍റിൽ ട്രെയിനും ബസും കൂട്ടിയിടിച്ച് 17 മരണം തായ്‌ലാന്‍റിൽ വാഹനാപകടത്തിൽ 17 മരണം സെൻട്രൽ തായ്‌ലാന്‍റിൽ വാഹനാപകടം സെൻട്രൽ തായ്‌ലാന്‍റിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ടു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9132085-365-9132085-1602391428132.jpg)
സെൻട്രൽ തായ്‌ലാന്‍റിൽ ട്രെയിനും ബസും കൂട്ടിയിടിച്ച് 17 മരണം
പ്രദേശത്ത് മഴ ഉണ്ടായിരുന്നെന്നും ബസ് ഡ്രൈവർ ട്രെയിൻ കണ്ടില്ലായിരിക്കാമെന്നും ജില്ലാ ചീഫ് ഓഫീസർ പ്രാതുങ് യൂക്കാസെം പറഞ്ഞു. അപകടത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.