കാഠ്‌മണ്ഡു: നേപ്പാളിലെ ബൈതടി ജില്ലയിലുണ്ടായ ബസ് അപകടത്തിൽ ഒമ്പത് പേർ മരിച്ചു. 34 പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. വ്യാഴാഴ്‌ച രാത്രി 11 മണിയോടെ ദസറത്ത് ചന്ദ് ഹൈവേയിലൂടെ ബൈതടിയിലെ പാടൻ മുനിസിപ്പാലിറ്റി എട്ടിലാണ് ഖോഡെയിലാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
നേപ്പാളിൽ ബസ് അപകടത്തിൽ ഒമ്പത് പേർ മരിച്ചു; 34 പേർക്ക് പരിക്ക് - നേപ്പാളിലെ ബസ് അപകടം
ആശുപത്രിയിൽ ചികിത്സയിലുള്ള ഏഴ് പേരുടെ നില ഗുരുതരമാണ്.
നേപ്പാളിൽ ബസ് അപകടത്തിൽ ഒമ്പത് പേർ മരിച്ചു; 34 പേർക്ക് പരിക്ക്
മഹേന്ദ്രനഗറിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപെട്ടത്. മരിച്ചവരുടെ ഇനിയും തിരിച്ചറിയാനായിട്ടില്ല. അപകടത്തിൽ മരിച്ചവരിൽ ഏഴ് പേർ പുരുഷന്മാരും രണ്ട് സ്‌ത്രീകളുമാണെന്ന് ബൈതടി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് നാരായൺ പ്രസാദ് അധികാരി പറഞ്ഞു. നിലവിൽ ഏഴ് പേരുടെ നില ഗുരുതരമാണ്.