അബുദബി: കൊവിഡ് എന്ന മഹാമാരിക്കെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടത്തിന് പിന്തുണ അറിയിച്ച് ബുർജ് ഖലീഫ. ഇന്ത്യൻ പതാകയുടെ ത്രിവർണ പ്രകാശമണിഞ്ഞാണ് ദുബായിലുള്ള ബുർജ് ഖലീഫ ഇന്ത്യയ്‌ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഒപ്പം സ്‌റ്റേ സ്‌ട്രോങ് ഇന്ത്യ എന്ന വാചകവും തെളിഞ്ഞു. തുടർന്ന് അബുദാബിയിലുള്ള ഇന്ത്യൻ എംബസി ബുർജ് ഖലീഫയുടെ 17 സെക്കൻഡുള്ള വീഡിയോയും ട്വീറ്റ് ചെയ്‌തു. ഏറെ വെല്ലുവിളി നിറഞ്ഞ ഈ നാളുകളിൽ ഇന്ത്യൻ ജനതയ്‌ക്ക് എല്ലാ പിന്തുണയും അറിയിച്ചു കൊണ്ടാണ് ബജ് ഖലീഫ ഇന്ത്യൻ പതാകയുടെ നിറമണിഞ്ഞത്.
ഇന്ത്യയ്‌ക്ക് പിന്തുണയുമായി ത്രിവർണമണിഞ്ഞ് ബുർജ് ഖലീഫ
അബുദബിയിലുള്ള ഇന്ത്യൻ എംബസി ബുർജ് ഖലീഫയുടെ 17 സെക്കൻഡുള്ള വീഡിയോ ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
കൊവിഡ് വ്യാപനം; ഇന്ത്യയ്‌ക്ക് പിന്തുണയുമായി ത്രിവർണമണിഞ്ഞ് ബുർജ് ഖലീഫ
അതേ സമയം രാജ്യത്ത് ഞായറാഴ്‌ച 3,49,691 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,767 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.