കേരളം

kerala

ETV Bharat / international

കംബോഡിയയില്‍ കെട്ടിടം തകർന്ന് 24 പേർ മരിച്ചു - തകർന്നു

ഗുരുതരമായി പരിക്കേറ്റ 24 പേർ ആശുപത്രിയിൽ

ഫയൽ ചിത്രം

By

Published : Jun 24, 2019, 11:16 AM IST

നോം പെന്‍: കംബോഡിയയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് 24 പേർ മരിച്ചു. ചൈനീസ് കമ്പനിയുടെ കീഴിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരുന്ന കെട്ടിടമാണ് തകർന്നത്. ഗുരുതരമായി പരിക്കേറ്റ 24പേർ ആശുപത്രിയിൽ ചികിത്സയിലാണ്. നിർമ്മാണത്തിലുണ്ടായിരുന്ന ഏഴ് നില കെട്ടിടമാണ് അപകടത്തില്‍ പെട്ടത്. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങളിൽ ആരും കുടുങ്ങി കിടക്കുന്നില്ലെന്നും രക്ഷാ പ്രവർത്തനം അവസാനിപ്പിച്ചതായും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന സേന ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ സ്ഥലമുടമയുൾപ്പടെ നാല് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ABOUT THE AUTHOR

...view details