സുഹൃത്തിന്‍റെ വസതിയിൽ 25കാരിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി - Pakistani woman found dead in Lahore
മഹിര സുൽഫിക്കറാണ് മരിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തുക്കളായ സഹീർ ജാദൂൺ, സാദ് അമീർ ബട്ട് എന്നിവരടക്കം നാല് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ഇസ്ലാമാബാദ്:ലാഹോറിൽ സുഹൃത്തിന്‍റെ വസതിയിൽ 25കാരിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മഹിര സുൽഫിക്കറാണ് മരിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തുക്കളായ സഹീർ ജാദൂൺ, സാദ് അമീർ ബട്ട് എന്നിവരടക്കം നാല് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പാകിസ്ഥാൻ സ്വദേശിയായ യുവതി രണ്ട് മാസങ്ങൾക്ക് മുൻപാണ് യുകെയിൽ നിന്നും പാകിസ്ഥാനിലെത്തി സുഹൃത്തിനൊപ്പം താമസം ആരംഭിച്ചത്. പ്രതികളിൽ ഒരാൾക്ക് യുവതിയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടായിരുന്നെന്നും സൂചനയുണ്ട്. യുവതിയുടെ മാതാപിതാക്കളും സഹോദരങ്ങളും ലണ്ടനിലാണ് താമസിക്കുന്നത്.