ന്യൂഡൽഹി: ഇന്ത്യയുടെ കരുത്തായ സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ ബ്രഹ്മോസിന്‍റെ വാങ്ങാനൊരുങ്ങി ഫിലിപ്പൈൻസ്. മിസൈലിനായി ഇന്ത്യയുമായി ഫിലിപ്പൈൻസ് കരാറിലേർപ്പെട്ടു. ഫിലിപ്പൈൻസ് പ്രതിരോധ സെക്രട്ടറി ഡെൽഫിൻ ലോറെൻസാനയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയുടെ കരുത്തായ ബ്രഹ്മോസ് ഇനി ഫിലിപ്പൈൻസിനും സ്വന്തം - ന്യൂഡൽഹി
ഫിലിപ്പൈൻസിലെ സൈനിക ആസ്ഥാനത്തുവെച്ച് ഇന്ത്യൻ അംബാസിഡറും ഫിലിപ്പൈൻസ് പ്രതിരോധ സെക്രട്ടറി റെയ്മണ്ഡ് എലെഫ്‌നേറ്റും ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
രണ്ടു വർഷം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇന്ത്യയുമായി ഫിലിപ്പൈൻസ് സുപ്രധാന കരാറിലേർപ്പെട്ടത്. ഫിലിപ്പൈൻസിലെ സൈനിക ആസ്ഥാനത്തുവെച്ച് ഇന്ത്യൻ അംബാസിഡറും ഫിലിപ്പൈൻസ് പ്രതിരോധ സെക്രട്ടറി റെയ്മണ്ഡ് എലെഫ്‌നേറ്റും ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
കഴിഞ്ഞ നവംബറിൽ അവികസിത രാജ്യങ്ങളിലേക്ക് മിസൈലുകൾ കയറ്റുമതി ചെയ്യുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും നീക്കം. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത സൂപ്പർ സോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. അന്തർവാഹിനികളിലും യുദ്ധ കപ്പലുകളിലും വിമാനങ്ങളിലും നിന്നും ഒരുപോലെ ഉപോയിഗിക്കാവുന്ന മിസൈലാണ് ബ്രഹ്മോസ്.