കൊവിഡ് 19; അതിര്‍ത്തി അടച്ചതായി മണിപ്പൂര്‍ മുഖ്യമന്ത്രി - മ്യാന്മര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്
വൈറസ് വ്യാപിക്കുന്നത് തടയാന്‍ അതിര്‍ത്തിയിലെ 1,2 ഗേറ്റുകള്‍ അടച്ചതായി അദ്ദേഹം അറിയിച്ചു. മാർച്ച് ഒമ്പതിന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അതിർത്തിക്കപ്പുറത്തേക്ക് ആളുകൾ പോകുന്നത് നിരോധിച്ചു
ഇംഫാല്‍: കൊവിഡ്-19 പടരുന്ന സാഹചര്യത്തില്‍ മ്യാന്‍മര്‍ അന്താരാഷ്ട്ര അതിര്‍ത്തി അടച്ചതായി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് അറിയിച്ചു. വൈറസ് വ്യാപിക്കുന്നത് തടയാന്‍ അതിര്‍ത്തിയിലെ 1,2 ഗേറ്റുകള്‍ അടച്ചതായി അദ്ദേഹം അറിയിച്ചു. മാർച്ച് ഒമ്പതിന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അതിർത്തിക്കപ്പുറത്തേക്ക് ആളുകൾ പോകുന്നത് നിരോധിച്ചു. കൂടുതൽ ഉത്തരവുകൾ വരുന്നതുവരെ അതിർത്തിയിലെ ഗേറ്റുകൾ അടക്കുകയും ചെയ്തു. യാത്രാ നിരോധനവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ്, ഇജിആർ, അസിസ്റ്റന്‍റ് കമ്മീഷണർ / ഇംഫാൽ കസ്റ്റംസ് ഡിവിഷൻ, സംസ്ഥാന പൊലീസിന് എന്നിവയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.