ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു. ടുര്‍ബത്ത് നഗരത്തിലെ തിരക്കേറിയ ചന്തയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ചന്തയിലെ ഒരു കടക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍സൈക്കിളിലാണ് ബോംബ് ഘടിപ്പിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരെയാണ് സ്‌ഫോടനത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പരിക്കേറ്റവരെല്ലാം സാധാരണക്കാരാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. സ്ഫോടനത്തെ ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി ജാം കമാല്‍ അല്‍യാനി അപലപിച്ചു.
പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു, എട്ട് പേര്‍ക്ക് പരിക്ക് - Bomb blast in Pak
ടുര്‍ബത്ത് നഗരത്തിലെ തിരക്കേറിയ ചന്തയിലാണ് സ്ഫോടനമുണ്ടായത്. നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍സൈക്കിളിലാണ് ബോംബ് ഘടിപ്പിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചാഴ്‌ചകളായി ബലൂചിസ്ഥാനില്‍ നിരോധിത സംഘടനകളിലെ തീവ്രവാദികളും വിഘടനവാദികളും ഭീകരാക്രമണം നടത്തിവരികയാണ്. പഞ്ച്‌ഗുര്‍ ജില്ലയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ജൂണ്‍ 29ന് നിരോധിച്ച ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഗ്രൂപ്പ് കറാച്ചിയിലെ പാക് സ്റ്റോക്ക് എക്‌സേഞ്ചില്‍ സുരക്ഷാ സേനയുമായി നടത്തിയ ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. നാല് സുരക്ഷാ സേനാംഗങ്ങളും, ഒരു പൊലീസ് സബ് ഇന്‍സ്‌പെക്‌ടറും രണ്ട് സാധാരണക്കാരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.