ജക്കാർത്ത: ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ തകർന്ന വിമാനത്തിന്‍റെ ഉൾപ്പെടെയുള്ള അവശിഷ്‌ടങ്ങൾ കണ്ടെത്തി. ശരീരഭാഗങ്ങൾ, വസ്‌ത്രങ്ങൾ, ലോഹക്കഷ്‌ണങ്ങൾ തുടങ്ങിയവയാണ് ഇന്തോനേഷ്യൻ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.
ഇന്തോനേഷ്യൻ വിമാനാപകടം; അവശിഷ്‌ടങ്ങൾ കണ്ടെത്തി - Jakarta
ലങ്കാങ് ദ്വീപിനും ലക്കി ദ്വീപിനുമിടയിലുള്ള പ്രദേശത്ത് നിന്നാണ് അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്
ഇന്തോനേഷ്യൻ വിമാനാപകടം; അവശിഷ്‌ടങ്ങൾ കണ്ടെത്തി
ജക്കാർത്തയിൽ നിന്ന് യാത്രക്കാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 62 പേരുമായി പുറപ്പെട്ട ശ്രീവിജയ എയർ ഫ്ലൈറ്റ് 182 ടേക്ക് ഓഫ് ചെയ്‌ത് മിനിട്ടുകൾക്കുള്ളിൽ ബന്ധം നഷ്‌ടപ്പെടുകയും കാണാതാകുകയുമായിരുന്നു. അപകടം നടന്നെന്ന് കരുതപ്പെടുന്ന സ്ഥലത്ത് തെരച്ചിൽ നടക്കുകയാണെന്ന് ഗതാഗത മന്ത്രി ബുഡി കരിയ സുമാഡി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലങ്കാങ് ദ്വീപിനും ലക്കി ദ്വീപിനുമിടയിലുള്ള പ്രദേശത്ത് നിന്നാണ് രക്ഷാപ്രവർത്തകർ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്.
Last Updated : Jan 10, 2021, 1:48 PM IST