കാബൂള്‍:അഫ്‌ഗാനിസ്ഥാനിലെ കാബൂളില്‍ നടന്ന സ്ഫോടനങ്ങളില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു.മറ്റ് രണ്ട് പൊലീസുകാര്‍ക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റു. പടിഞ്ഞാറന്‍ കാബൂളില്‍ ഇന്ന് രാവിലെയാണ് പൊലീസ് വാഹനത്തില്‍ ഘടിപ്പിച്ച മാഗ്‌നെറ്റിക് ബോംബ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
കാബൂളില്‍ സ്ഫോടനങ്ങളില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു
ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
കാബൂളില്‍ സ്ഫോടനങ്ങളില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു
കഴിഞ്ഞ മാസങ്ങളില്‍ കാബൂളില്‍ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുന്നതിനായി ഖത്തറില്‍ അഫ്‌ഗാന്‍ സര്‍ക്കാറും താലിബാനും ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് പുതിയ ആക്രമണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.