അഫ്‌ഗാനിലെ സ്‌ഫോടനത്തില്‍ ഡെപ്യൂട്ടി കമാൻഡര്‍ കൊല്ലപ്പെട്ടു - ബോംബ് സ്‌ഫോടനം വാര്‍ത്തകള്‍
തജകിസ്ഥാൻ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന മേഖലയിലാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്.

അഫ്‌ഗാനിലെ സ്‌ഫോടനത്തില്‍ ഡെപ്യൂട്ടി കമാൻഡര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്‌ഗാനിസ്ഥാനിലെ വടക്ക് കിഴക്കൻ പ്രവിശ്യയായ ബലാഖിലുണ്ടായ ബോബ് സ്‌ഫോടനത്തില്‍ ഡെപ്യൂട്ടി കമാൻഡര്‍ ഉള്‍പ്പടെ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. അഫ്‌ഗാൻ അതിര്‍ത്തി സുരക്ഷാ സേനാ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന മേജര്‍. മുഹമ്മദ് നയീം പേകാറാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ച രാത്രിയോടെയാണ് സംഭവുണ്ടായത്. ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്. തജകിസ്ഥാൻ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന മേഖലയിലാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്.