കേരളം

kerala

ETV Bharat / international

കാബൂളിൽ മസ്‌ജിദ് ലക്ഷ്യമാക്കി സ്‌ഫോടനം ; 12 മരണം - ഇസ്ലാമിക് സ്റ്റേറ്റ്

32 പേർക്ക് പരിക്കേറ്റു. കാബൂളിലെ ഈദ്‌ഗാഹ് പള്ളിയിലായിരുന്നു ആക്രമണം

Bomb targets mosque in Kabul  a number of civilians dead  blast in eidgah mosque in kabul kills several in afghanistan  civilians dead  Kabul mosque blast  mosque blast Kabul  mosque blast in Kabul ]  kabul blast  kabul bomb blast  bomb blast  കാബൂളിൽ മസ്‌ജിദ് ലക്ഷ്യമാക്കി സ്‌ഫോടനം  സ്‌ഫോടനം  സ്‌ഫോടനം  കാബൂളിൽ സ്‌ഫോടനം  കാബൂളിൽ മുസ്ലീം പള്ളിയിൽ സ്‌ഫോടനം  മുസ്ലീം പള്ളിയിൽ സ്‌ഫോടനം  ഈദ്‌ഗാഹ് പള്ളി  ഈദ്‌ഗാഹ് പള്ളി സ്ഫോടനം  eidgah mosque blast  afghanistan  afghanistan blast  afghan blast  ഐഎസ്  ഇസ്ലാമിക് സ്റ്റേറ്റ്  islamic state
blast in eidgah mosque in kabul kills several in afghanistan

By

Published : Oct 3, 2021, 7:25 PM IST

കാബൂൾ :അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിൽ മസ്‌ജിദ് ലക്ഷ്യമാക്കി സ്‌ഫോടനം. ഞായറാഴ്‌ച ഉണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായും 32 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ട്. താലിബാന്‍ വക്താവ്​ സബീഹുല്ല മുജാഹിദിന്‍റെ മാതാവിന്‍റെ മയ്യത്ത്​ നമസ്​കാരത്തിനിടെയാണ്​ സ്ഫോടനമുണ്ടായതെന്നാണ്​ പുറത്തുവരുന്ന വിവരങ്ങൾ.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി അഫ്‌ഗാൻ ആഭ്യന്തര മന്ത്രാലയ വക്താവ് ഖാരി സയീദ് ഖോസ്റ്റി പറഞ്ഞു. മരിച്ചവരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. കൂടുതൽ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.

കാബൂളിലെ ഈദ്‌ഗാഹ് പള്ളിയുടെ പ്രവേശന കവാടത്തിലായിരുന്നു സ്‌ഫോടനം. പരിക്കേറ്റവരിൽ നാല് പേരെ കാബൂളിലെ ഇറ്റാലിയൻ ഫണ്ടിങ് ലഭിക്കുന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ ട്വീറ്റ് ചെയ്‌തു. നിലവിൽ പള്ളിക്ക് ചുറ്റുമുള്ള പ്രദേശം താലിബാൻ വളഞ്ഞിരിക്കുകയാണ്. ഇവിടെ കനത്ത സുരക്ഷ ഏർപ്പെടുത്തി.

ALSO READ:ഒമാനിൽ ആഞ്ഞടിച്ച് ഷഹീൻ ചുഴലിക്കാറ്റ് ; വെള്ളപ്പൊക്കത്തിൽ ഒരു മരണം

അതേസമയം സ്‌ഫോടനത്തിനുപിന്നിൽ ഐഎസ് ഭീകരരാണെന്ന സൂചനകളുണ്ടെങ്കിലും ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. അഫ്‌ഗാനിലെ താലിബാൻ മുന്നേറ്റത്തിന് പിന്നാലെ താലിബാൻ സർക്കാർ വിരുദ്ധരായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തീവ്രവാദ സംഘടനകളുടെ ആക്രമണങ്ങൾ വർധിച്ചുവരികയാണ്. ഈ വർധനവ് ഇരു തീവ്രവാദ സംഘടനകളും തമ്മിലുള്ള സംഘർഷങ്ങൾക്ക് വഴിതെളിച്ചു.

നിലവിൽ കിഴക്കൻ പ്രവിശ്യയായ നംഗർഹറിൽ ഐഎസ് ശക്തമായ സാന്നിധ്യം നിലനിർത്തിവരികയാണ്. പ്രവിശ്യ തലസ്ഥാനമായ ജലാലാബാദിലേതുൾപ്പെടെ നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തുകഴിഞ്ഞു. താലിബാനെതിരെ അഫ്‌ഗാൻ തലസ്ഥാനത്തേക്ക് ഐഎസ് അടുക്കുന്നതിന്‍റെ മുന്നറിയിപ്പാണ് തുടർച്ചയായ ആക്രമണങ്ങളെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ABOUT THE AUTHOR

...view details