ഇസ്ലാമാബാദ്: കശ്മീർ വിഷയത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകനും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവുമായ ബിലാവല്‍ ഭൂട്ടോ. കശ്മീരിനെ കുറിച്ച് സംസാരിക്കാൻ ഇമ്രാന് യാതൊരു അവകാശവുമില്ല. കശ്മീര്‍ പിടിച്ചെടുക്കുന്നത് പോയിട്ട് പാക് അധീന കശ്മീര്‍ കൂടി ഇമ്രാന്‍ ഖാന്‍ നഷ്ടപ്പെടുത്തും. നേരത്തെ ശ്രീനഗര്‍ എങ്ങനെ തിരിച്ച് പിടിക്കാമെന്നതായിരുന്നു പാക് രാഷ്ട്രീയ വൃത്തങ്ങളിലെ ചര്‍ച്ചയെങ്കിൽ ഇന്ന് മുസാഫറാബാദ് എങ്ങനെ സംരക്ഷിക്കണമെന്നാണ് പാകിസ്ഥാന്‍ ആശങ്കപ്പെടുന്നതെന്നും ബിലാവല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കശ്മീര്‍; ഇമ്രാന്‍ ഖാനെതിരെ ബിലാവല്‍ ഭൂട്ടോ - കശ്മീര്‍ വിഷയത്തില്‍ ഇമ്രാന്‍ ഖാനെ വിമര്‍ശിച്ച് ബിലാവല്‍ ഭൂട്ടോ
ഇമ്രാന്‍ ഖാന് കശ്മീരിലെ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കാന്‍ അവകാശമില്ല.
ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടിയായ തെഹരീഖ് ഇ ഇന്‍സാഫ് പ്രതിപക്ഷ പാര്‍ട്ടിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പക്വത പ്രകടിപ്പിക്കണമെന്നും ബിലാവല്‍ പറഞ്ഞു. പാകിസ്ഥാനില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്ത ഇമ്രാന്‍ ഖാന് കശ്മീരിലെ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കാന്‍ അവകാശമില്ല. ഇമ്രാന്‍ ഖാന്‍റെ ബാലിശമായ രാഷ്ട്രീയ നയങ്ങളാണ്. പാകിസ്ഥാനിലെ ദയനീയമായ സാമ്പത്തിക സ്ഥിതിക്ക് കാരണവും ഇമ്രാന്‍റെ നയങ്ങളാണ്. ബിലാവല്‍ പറഞ്ഞു.
മുന്‍ പാകിസ്ഥാന്‍ പ്രസിഡന്‍റായിരുന്ന തന്‍റെ പിതാവ് ആസിഫ് അലി സര്‍ദാരിയെ വധിക്കാന്‍ ഇമ്രാന്‍ ഖാന്‍ ഗൂഢാലോചന നടത്തിയതായും പിതാവിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ചികിത്സകള്‍ ലഭ്യമാക്കുന്നത് ഇമ്രാന്‍ സര്‍ക്കാര്‍ തടയുകയാണെന്നും ബിലാവല്‍ ആരോപിച്ചു.