ഹൈദരാബാദ്: സാമ്പത്തീക ശാസ്‌ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഇന്ത്യന്‍ വംശജനായ അഭിജിത്ത് ബാനര്‍ജി - എസ്ഥേര്‍ ഡുഫ്ലോ ദമ്പതികള്‍ സ്വന്തമാക്കിയപ്പോള്‍ നൊബേല്‍ ചരിത്രത്തിലെ അപൂര്‍വ പട്ടികയിലേക്ക് ഇവരുടെ പേരുകള്‍ കൂട്ടിച്ചേര്‍ക്കുകയാണ്. നൊബേല്‍ നേടുന്ന ആറാമത്തെ ദമ്പതികളാണ് മസാച്യൂലസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസര്‍മാരായ അഭിജിത്ത് ബാനര്‍ജിയും എസ്ഥേര്‍ ഡുഫ്ലോയും. ആഗോള ദാരിദ്ര്യ നിർമാർജനത്തിനുള്ള പദ്ധതിക്കാണ് ഇവർക്ക് പുരസ്കാരം ലഭിച്ചത്.
ക്യൂറി ദമ്പതികള്‍ മുതല്‍ അഭിജിത്തും എസ്ഥേറുംവരെ; നൊബേല്‍ സ്വന്തമാക്കിയ ദമ്പതികളുടെ കഥ - അഭിജിത്ത് ബാനര്‍ജി ന്യൂസ്
നൊബേല്‍ നേടുന്ന ആറാമത്തെ ദമ്പതികളാണ് അഭിജിത്ത് ബാനര്‍ജിയും എസ്ഥേര്‍ ഡുഫ്ലോയും. നൊബേല്‍ ചരിത്രത്തില്‍ മാഡം ക്യൂറിയും, പിയറി ക്യൂറിയും ചേര്‍ന്നാ തുടങ്ങിവച്ച പട്ടികയിലേക്കാണ് ഇരുവരും എത്തിയിരിക്കുന്നത്
നൊബേല്‍ ചരിത്രത്തില്‍ മാഡം ക്യൂറിയും, പിയറി ക്യൂറിയും ചേര്‍ന്ന് തുടങ്ങിവച്ച പട്ടികയ്‌ക്കാണ് ഇപ്പോള്‍ നീളം കൂടുന്നത്. 1903ലാണ് റേഡിയേഷനുകളെക്കുറിച്ചുള്ള പഠനത്തിനാണ് മാഡം ക്യൂറിയും, പിയറി ക്യൂറിക്കും ഭൗതീകശാസ്‌ത്രത്തിനുള്ള നൊബേല്‍ ലഭിക്കുന്നത്. 32 വര്‍ഷങ്ങള്‍ക്ക് ശേഷം ആറ്റങ്ങളെക്കുറിച്ചുള്ള പഠനത്തിന് ഐറീനും, ഭര്‍ത്താവ് ഫ്രെഡറിക് ജോലിയറ്റും 1935ല്‍ രസതന്ത്രത്തിനുള്ള നൊബേല്‍ കരസ്ഥമാക്കി. 1947ല്‍ ഗ്ലൈക്കോജനുമായി ബന്ധപ്പെട്ട പഠനത്തിന് കാള്‍ കോറിയും, ഭാര്യ ഗെര്‍റ്റി കോറിയും ഫിസിയോളജിക്കുള്ള നൊബേല്‍ നേടിയപ്പോള്‍ പട്ടികയിലെ ദമ്പതികളുടെ എണ്ണം മൂന്നായി. ഓസ്‌ട്രിയന്‍ സ്വദേശി ഗണ്ണര്‍ മിര്‍ദാല്‍ 1947ല്‍ സാമ്പത്തീകശാസ്‌ത്രത്തിനുള്ള നൊബേല്‍ നേടി. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഭാര്യ ആല്‍വ മിര്‍ദാല്‍ സമാധാനത്തിനുള്ള നൊബേല്‍ സ്വന്തമാക്കിയപ്പോള്‍ പട്ടികയില്‍ നാലാമത്തെ ദമ്പതികളുടെയും പേരായി. 2014 ലാണ് അഞ്ചാമത്തെ ദമ്പതികള്‍ പട്ടികയിലെത്തിയത്. തലച്ചോറുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്ക് എഡ്‌വേര്‍ഡ് മോസറും, മേ ബ്രിറ്റ് മോസറും നേബേൽ കരസ്ഥമാക്കി പട്ടികയിൽ ഇടം പിടിച്ചു. ഈ പട്ടികയിലെക്കാണ് ഇന്ത്യന്‍ വംശജരായ അഭിജിത്ത് ബാനര്‍ജി - എസ്ഥേര്‍ ഡുഫ്ലോയുടെയും പേരുകള്‍ എഴുതി ചേര്‍ക്കുന്നത്.