ധാക്ക: കൊവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന റെംഡിസിവര്‍ മരുന്നുകളും മറ്റ് ചികിത്സാ ഉപകരണങ്ങളും അടുത്തയാഴ്ച ഇന്ത്യയിലേക്ക് അയക്കുമെന്ന് ബംഗ്ലാദേശ്. വൈറസ് പ്രതിരോധ മരുന്നുകളും 30,000 പിപിഇ കിറ്റുകളും സിങ്ക്, കാല്‍ഷ്യം, വിറ്റാമിന്‍ സി തുടങ്ങിയ ഗുളികകളും ബംഗ്ലാദേശ് ഇന്ത്യയിലേക്ക് അയക്കും.
ഇന്ത്യയുടെ ആവശ്യാനുസരണം റെംഡിസിവര്‍ മരുന്ന് കയറ്റി അയക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായതായി ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി മസുദ് ബിന്‍ മൊമന്‍ പറഞ്ഞു. ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിന് പിന്നാലെ കഴിഞ്ഞ ഞായറാഴ്ച ബംഗ്ലാദേശ് സ്വന്തം അതിര്‍ത്തികള്‍ അടച്ചിട്ടിരുന്നു. 14 ദിവസത്തേക്കാണ് ഇന്ത്യന്‍ അതിര്‍ത്തികളില്‍ ബംഗ്ലാദേശ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.