കേരളം

kerala

ETV Bharat / international

സിനോഫാം വാക്‌സിൻ : ചൈനയുമായി കരാറിലേര്‍പ്പെട്ട് ബംഗ്ലാദേശ് - Bangladesh signs deal to buy Chinese Covid-19

കൊവിഡ് വാക്‌സിൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട് മുമ്പ് വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ വില അടക്കമുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Bangladesh signs deal to buy Chinese Covid-19 vaccines  price remains undisclosed  സിനോഫാം കൊവിഡ് വാക്‌സിൻ  Chinese Covid-19 vaccines  Bangladesh signs deal with bangladesh  Bangladesh news  price remains undisclosed for sinopharm vaccine  സിനോഫാം കൊവിഡ് വാക്‌സിൻ വാർത്ത  കൊവിഡ് വാക്‌സിൻ വാർത്ത  ബംഗ്ലാദേശ് ചൈന കരാർ വാർത്ത  സിനോഫോം വാക്‌സിൻ  Bangladesh signs deal to buy Chinese Covid-19  price remains undisclosed
സിനോഫാം വാക്‌സിൻ; ബംഗ്ലാദേശും ചൈനയും തമ്മിൽ കരാർ ഒപ്പിട്ടു

By

Published : Jun 13, 2021, 1:08 PM IST

ധാക്ക :സിനോഫാം കൊവിഡ് വാക്‌സിൻ വാങ്ങുന്നതിനായി ബംഗ്ലാദേശ് ചൈനയുമായി കരാറിൽ ഒപ്പുവച്ചു. അതേസമയം കൊവിഡ് വാക്‌സിന്‍റെ വില, വാങ്ങുന്ന ഡോസുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കൊവിഡ് വാക്‌സിൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട് മുമ്പ് വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാരിന്‍റെ ഈ തീരുമാനം. കരാർ വ്യവസ്ഥകൾ പ്രകാരം വാക്‌സിന്‍റെ വില സംബന്ധിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് ആരോഗ്യമന്ത്രി സാഹിദ് മാലെക് പറഞ്ഞു.

ധാക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ ഡിസീസസിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഡോസിന് അഞ്ച് യുഎസ് ഡോളർ നിരക്കിലാണ് ബംഗ്ലാദേശ് ഒക്‌സ്‌ഫോഡ് - അസ്‌ട്രാസെനകയുമായി ചേർന്ന് വാക്‌സിനേഷൻ ആരംഭിച്ചത്.

ALSO READ:പ്രതിഷേധ വാര്‍ഷികം : ഹോങ്കോങ്ങില്‍ പ്രകടനം നടത്തിയതിന് നാല് പേർ അറസ്‌റ്റിൽ

അതേസമയം വെള്ളിയാഴ്‌ച ബംഗ്ലാദേശിൽ 43 ജീവഹാനി കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ കൊവിഡ് മരണം 13,032 ആയി. വെള്ളിയാഴ്‌ചവരെയുള്ള കണക്കുകൾ പ്രകാരം 822,849 പേർക്ക് ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു.

ABOUT THE AUTHOR

...view details