ധാക്ക: ബംഗ്ലാദേശിൽ കോക്സ് ബസാറിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചു. ഉഖിയയിലെ കുതുപലോങ് റോഹിങ്ക്യൻ ക്യാമ്പിലാണ് 71 വയസുകാരൻ ഞായറാഴ്ച കൊവിഡ് ബാധിച്ച് മരിച്ചത്. മരണശേഷമായിരുന്നു കൊവിഡാണെന്ന് സ്ഥിരീകരിച്ചത്. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലുള്ള ഐസൊലേഷൻ കേന്ദ്രത്തിലായിരുന്നു മരണം. ഇയാളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ഒമ്പത് റോഹിങ്ക്യൻ അഭയാർഥികളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ബംഗ്ലാദേശിലെ റോഹിങ്ക്യൻ ക്യാമ്പിൽ ആദ്യ കൊവിഡ് മരണം
മരണശേഷമായിരുന്നു 71 വയസുകാരന് കൊവിഡാണെന്ന് സ്ഥിരീകരിച്ചത്.
Covid
റോഹിങ്ക്യൻ ക്യാമ്പുകളിൽ ഇതുവരെ 29 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 14നായിരുന്നു ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്.