കേരളം

kerala

ETV Bharat / international

റോഹിംഗ്യൻ അഭയാർഥികളെ ബംഗ്ലാദേശ് മാറ്റിപ്പാർപ്പിക്കുന്നു

കോക്‌സ് ബസാറിലെ ക്യാമ്പുകളിൽല നിന്ന് റോഹിംഗ്യൻ അഭയാർത്ഥികളെ ഭാസൻ ചാറിലേക്ക് പുനരധിവസിപ്പിക്കാൻ 352 മില്ല്യണ്‍ ഡോളറാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്.

rohingya refugees  rohingyans in bangladesh  റോഹിംഗ്യൻ അഭയാർഥികൾ  Cox's Bazar  Bhasan Char  അഭയാർഥികളെ ബംഗ്ലാദേശ് മാറ്റിപ്പാർപ്പിക്കുന്നു
റോഹിംഗ്യൻ അഭയാർഥികളെ ബംഗ്ലാദേശ് മാറ്റിപ്പാർപ്പിക്കുന്നു

By

Published : Jan 30, 2021, 4:22 AM IST

ധാക്ക: റോഹിംഗ്യൻ അഭയാർഥികളെ കോക്‌സ് ബസാറിൽ നിന്ന് ഭാസൻ ചാർ ദ്വീപിലേക്ക് ബംഗ്ലാദേശ് സർക്കാർ മാറ്റിപ്പാർപ്പിക്കുന്നു. 1,778 റോഹിംഗ്യൻ അഭയാർത്ഥികളെയാണ് വെള്ളിയാഴ്‌ച ഭാസൻ ചാറിലേക്ക് അയച്ചത്. ദ്വിപിലെത്തുന്ന അഭയാർത്ഥികൾക്ക് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീടുകളാണ് ഒരുക്കിയിരിക്കുന്നതെന്ന് റോഹിംഗ്യൻ പുനരധിവാസ പ്രൊജക്‌ട് ഡയറക്‌ടർ കൊമോദർ അബ്ദുല്ല അൽ മാമുൻ അറിയിച്ചു.

കോക്‌സ് ബസാറിലെ ക്യാമ്പുകളിൽല നിന്ന് റോഹിംഗ്യൻ അഭയാർത്ഥികളെ ഭാസൻ ചാറിലേക്ക് പുനരധിവസിപ്പിക്കാൻ 352 മില്ല്യണ്‍ ഡോളറാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ നാലിന് 1,642 റോഹിംഗ്യക്കാരെ ഭാസൻ ചാറിലേക്ക് മാറ്റിയിരുന്നു. അഭയാർത്ഥികളുടെ രണ്ടം സംഘം ആണ് വെള്ളിയാഴ്‌ച പുറപ്പെട്ടത്.

ABOUT THE AUTHOR

...view details