മനാമ : വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനവിലക്കുമായി ബഹ്റൈൻ. റെഡ് ലിസ്റ്റില്‍ പെടുത്തിയ ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവർക്കാണ് നിയന്ത്രണം. എന്നാല്‍ ബഹ്‌റൈൻ പൗരന്മാർക്ക് വിലക്കില്ല. കൊവിഡ് പരിശോധന നടത്തി നെഗറ്റീവായാല്‍ ബഹ്റൈൻ പൗരന്മാർക്ക് രാജ്യത്ത് പ്രവേശിക്കാം. രാജ്യത്തെത്തിയാല്‍ ഇവർക്ക് പത്ത് ദിവസം കാറന്‍റൈനും നിർദേശിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്ന വാക്‌സിൻ സ്വീകരിച്ചവരും പത്ത് ദിവസം ക്വാറന്‍റൈനിലിരിക്കണം. അതേസമയം റെഡ് ലിസ്റ്റില്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവർക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ല.
കൊവിഡ് : പ്രവേശന വിലക്കുമായി ബഹ്റൈൻ - ഗള്‍ഫ് വാർത്തകള്‍
ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവർക്കാണ് നിയന്ത്രണം.

പ്രവേശന വിലക്കുമായി ബഹറൈൻ
also read:ഇന്ത്യയുൾപ്പടെ ഏഴ് രാജ്യങ്ങളിലേക്ക് യാത്രാവിലക്കേർപ്പെടുത്തി ഇസ്രായേൽ
നേരത്തെ കാനഡ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടിയിരുന്നു. യാത്രാവിമാനങ്ങള്‍ക്കും ചാർട്ടേഡ് വിമാനങ്ങള്‍ക്കുമാണ് ഈ നിയന്ത്രണങ്ങളുള്ളത്. ചരക്ക് വിമാനങ്ങള്‍, മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുള്ള വിമാനങ്ങള്‍ എന്നിവയെ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.