ന്യൂ സൗത്ത് വെയിൽസ്: ഓസ്ട്രേലിയയില്‍ വരൾച്ച ബാധിച്ച കിഴക്കൻ തീരത്ത് പടർന്ന് പിടിച്ച കാട്ടുതീ ചെറിയ രീതിയിൽ അണയ്ക്കാൻ സാധിച്ചെങ്കിലും അടുത്തയാഴ്ചയോടെ സ്ഥിതി കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ ഓസ്‌ട്രേലിയയിൽ ഇതുവരെ മൂന്ന് പേർ മരിക്കുകയും പന്ത്രണ്ട് പേർക്കോളം പരിക്കേൽക്കുകയും ചെയ്തു. തീപിടിത്തത്തിൽ 150 ലധികം വീടുകളാണ് നശിച്ചത്.
കാട്ടുതീ ശമിച്ചു; ഓസ്ട്രേലിയയില്‍ ജാഗ്രതാ നിർദേശം - ജാഗ്രത പാലിക്കാൻ നിർദേശം
സംഭവത്തിൽ ഇതുവരെ മൂന്ന് പേർ മരിക്കുകയും പന്ത്രണ്ട് പേർക്കോളം പരിക്കേൽക്കുകയും ചെയ്തു. തീപിടിത്തത്തിൽ 150 ലധികം വീടുകളാണ് നശിച്ചത്.
![കാട്ടുതീ ശമിച്ചു; ഓസ്ട്രേലിയയില്‍ ജാഗ്രതാ നിർദേശം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5019830-1082-5019830-1573378498811.jpg)
ഓസ്‌ട്രേലിയയിൽ പടന്ന് പിടിച്ച കാട്ടുതീ ശമിച്ചു; ജാഗ്രത പാലിക്കാൻ നിർദേശം
പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഓസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യയുള്ള ന്യൂ സൗത്ത് വെയിൽസിലെ ജനങ്ങളെ സന്ദർശിക്കുകയും തീപിടിത്തത്തിൽ കഷ്ടപ്പെടുന്നവരെ ആശ്യസിപ്പിക്കുകയും ചെയ്തു. ന്യൂ സൗത്ത് വെയിൽസിൽ 1,300 ഓളം അഗ്നിശമന സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.