കേരളം

kerala

ETV Bharat / international

സ്‌കോട്ട് മോറിസന്‍റെ ഇന്ത്യ-ജപ്പാൻ സന്ദർശനം റദ്ദാക്കി - Australia PM Postpones India visit

ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഇതു സംബന്ധിച്ച് അറിയിപ്പ് നൽകിയത്.

Australian PM India  Australian Prime Minister Scott Morrison  Australia PM Postpones India visit  സ്‌കോട്ട് മോറിസന്‍റെ ഇന്ത്യ-ജപ്പാൻ സന്ദർശനം റദ്ദാക്കി
സ്‌കോട്ട് മോറിസന്‍റെ ഇന്ത്യ-ജപ്പാൻ സന്ദർശനം റദ്ദാക്കി

By

Published : Jan 4, 2020, 1:30 PM IST

ഓസ്ട്രേലിയ: രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് സംസ്ഥാനങ്ങളിൽ കാട്ടുതീ വ്യാപിക്കുന്നതിനാൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ ഇന്ത്യയിലേക്കും ജപ്പാനിലേക്കുമുള്ള സന്ദർശനം റദ്ദാക്കി . ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഇതു സംബന്ധിച്ച് അറിയിപ്പ് നൽകിയത്.

സ്‌കോട്ട് മോറിസന്‍റെ ഇന്ത്യ-ജപ്പാൻ സന്ദർശനം റദ്ദാക്കി

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം ജനുവരി 14 മുതൽ 16 വരെയുള്ള ദിവസങ്ങളിലാണ് മോറിസന്‍റെ ഇന്ത്യാ സന്ദർശനം ക്രമീകരിച്ചിരുന്നത്. ഓസ്ട്രേലിയയിലെ ന്യൂസൗത്ത് വെയിൽസിലാണ് കാട്ടുതീ പടരുന്നത്. കാട്ടുതീയീല്‍ 1200 വീടുകൾ നശിക്കുകയും അഞ്ച് ദശലക്ഷം ഹെക്ടർ ഭൂമി കത്തിനശിക്കുകയും ചെയ്തു.

ABOUT THE AUTHOR

...view details