കേരളം

kerala

ETV Bharat / international

ഓസ്‌ട്രേലിയയില്‍ കാട്ടുതീ പടരുന്നു; കൂടുതല്‍ രക്ഷാപ്രവർത്തകരെ രംഗത്തിറക്കി സര്‍ക്കാര്‍ - ഓസ്‌ട്രേലിയയില്‍ കാട്ടുതീ വാര്‍ത്ത

ചൂട് കൂടുന്നതും കാറ്റിന്‍റെ വേഗത കൂടുന്നതും തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ക്ക് തടസമാകുന്നുണ്ട്. നിലവില്‍ 43 ഡിഗ്രി സെല്‍ഷ്യസാണ് രാജ്യത്തെ ശരാശരി താപനില

Australia wildfire latest news Australian PM calls up reservists Australia weather report news ഓസ്‌ട്രേലിയയില്‍ കാട്ടുതീ വാര്‍ത്ത ഓസ്‌ട്രേലിയ വാര്‍ത്തകള്‍
ഓസ്‌ട്രേലിയയില്‍ കാട്ടുതീ പടരുന്നു; കൂടുതല്‍ രക്ഷാപ്രവർത്തകരെ രംഗത്തിറക്കി സര്‍ക്കാര്‍

By

Published : Jan 4, 2020, 5:59 PM IST

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ ഏതാനും ആഴ്‌ചകളായി തുടരുന്ന കാട്ടുതീ കുടുതല്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ മൂവായിരം കരുതല്‍ സേനാംഗങ്ങളെ രംഗത്തിറക്കി പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍. രണ്ട് സംസ്ഥാനങ്ങളിലേക്ക് കൂടി കാട്ടുതീ വ്യാപിച്ചിരുന്നു. കാട്ടുതീയില്‍ കഴിഞ്ഞദിവസം രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടു. ഇതുവരെ 23 പേര്‍ മരണപ്പെട്ടതായി പ്രധാനമന്ത്രി സ്ഥിരീകരിച്ചു. കിഴക്കന്‍ ഓസ്‌ട്രേലിയയിലുള്ള കങ്കാരു ദ്വീപിലുണ്ടായ തീപിടുത്തത്തിലാണ് കഴിഞ്ഞ ദിവസം രണ്ട് പേര്‍ മരിച്ചത്.

ഓസ്‌ട്രേലിയയില്‍ കാട്ടുതീ പടരുന്നു; കൂടുതല്‍ രക്ഷാപ്രവർത്തകരെ രംഗത്തിറക്കി സര്‍ക്കാര്‍

മേഖലയില്‍ ചൂട് കൂടുകയും കാറ്റിന് ശക്തിപ്രാപിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അടുത്ത 24 മണിക്കൂര്‍ പ്രശ്‌നം രൂക്ഷമാകാന്‍ ഇടയുണ്ടെന്നും പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍ അറിയിച്ചു. കഴിഞ്ഞ ഒരു ആഴ്‌ചയില്‍ കാട്ടുതീ വ്യാപിക്കുന്നതിന്‍റെ വേഗത കൂടിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യം കടുത്ത പ്രകൃതിക്ഷോഭം നേരിടുന്ന സാഹചര്യത്തില്‍ ഈ മാസം അവസാനം നടത്താനിരുന്ന ഇന്ത്യ, ജപ്പാന്‍ സന്ദര്‍ശനങ്ങള്‍ പ്രധാനമന്ത്രി നീട്ടിവച്ചു.

തീയണയ്‌ക്കാന്‍ ശ്രമിക്കുന്ന രക്ഷാപ്രവര്‍ത്തകര്‍
ഹെലികോപ്‌റ്ററില്‍ വെള്ളമെത്തിച്ച് തീ നിയന്ത്രിക്കാനുള്ള ശ്രമം
തീയണയ്‌ക്കാന്‍ ശ്രമിക്കുന്ന രക്ഷാപ്രവര്‍ത്തകന്‍

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 14 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. വിമാനങ്ങളും ഹെലികോപ്‌റ്ററുകളും അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ചൂട് കൂടുന്നതും കാറ്റിന്‍റെ വേഗത കൂടുന്നതും തീ നിയന്ത്രണ വിധേയമാക്കാനുള്ള രക്ഷാപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നുണ്ട്. നിലവില്‍ 43 ഡിഗ്രി സെല്‍ഷ്യസാണ് രാജ്യത്തെ ശരാശരി താപനില. രാജ്യതലസ്ഥാനമായ കാന്‍ബറയില്‍ 48 ഡിഗ്രി വരെ ചൂട് ഉയര്‍ന്നിരുന്നു.

ABOUT THE AUTHOR

...view details