സിഡ്‌നി:ഒട്ടകങ്ങളെ കൊല്ലാൻ അഞ്ച് ദിവസത്തെ പ്രചരണം ആരംഭിക്കാനൊരുങ്ങി ആസ്‌ട്രേലിയ. കാട്ടുതീയിൽ അമിതമായി വെള്ളം കുടിക്കുന്നതിനാലാണ് ഓസ്‌ട്രേലിയയിൽ ഒട്ടകങ്ങളെ കൊന്നൊടുക്കാനൊരുങ്ങുന്നത്. ഇന്ന് ആരംഭിക്കുന്ന അഞ്ച് ദിവസത്തെ പ്രചാരണത്തിൽ 10,000 ഒട്ടകങ്ങളെ വരെ കൊല്ലാൻ സർക്കാർ ഹെലികോപ്റ്ററുകൾ അയക്കും.
അമിതമായി വെള്ളം കുടിക്കല്‍; ഓസ്ട്രേലിയയില്‍ ആയിരത്തോളം ഒട്ടകങ്ങളെ കൊന്നൊടുക്കാന്‍ തീരുമാനം - ഒട്ടകങ്ങളെ കൊല്ലാൻ പ്രചരണം-ആസ്‌ട്രേലിയ
10,000 ഒട്ടകങ്ങളെ വരെ കൊല്ലാൻ സർക്കാർ ഹെലികോപ്റ്ററുകൾ അയക്കും.

ചൂടുള്ള അവസ്ഥയിൽ ഒട്ടകങ്ങള്‍ കൂട്ടമായെത്തി വെള്ളം കുടിക്കുകയാണെന്നും തങ്ങള്‍ക്ക് ആവശ്യത്തിന് വെളളം ലഭിക്കുന്നില്ലെന്നും കനേപി നിവാസികള്‍ പരാതിപ്പെട്ടിരുന്നു. ഹെലികോപ്റ്ററില്‍ സഞ്ചരിച്ച് ഒട്ടകങ്ങളെ വെടിവെച്ച് കൊല്ലാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇനിനായി ഹെലികോപ്റ്ററുകള്‍ വിട്ടുനല്‍കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
നവംബർ മുതൽ ഓസ്‌ട്രേലിയ കാട്ടുതീ മൂലം പ്രതിസന്ധിയിലാണ്. ഈ ദുരന്തത്തിൽ പന്ത്രണ്ടിലധികം ആളുകൾ മരിക്കുകയും 480 ദശലക്ഷം മൃഗങ്ങൾ പാലായനം ചെയ്യപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്‌തുവെന്നാണ് സിഡ്‌നി സർവകലാശാലയിലെ ഗവേഷകർ പറയുന്നത്.