ഓസ്ട്രേലിയയില്‍ എത്തുന്നവരെ നിരീക്ഷണത്തിലാക്കും - isolate all international arrivals
രാജ്യത്ത് എത്തുന്ന എല്ലാവരേയും 14 ദിവസത്തെ നിരീക്ഷണത്തിലാണ് പാര്‍പ്പിക്കുക
കൊവിഡ് 19 ഭീതി; ഓസ്ട്രേലിയയില്‍ എത്തുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കും
കാൻബെറ: കൊവിഡ് 19 വ്യാപനം തടയുന്നതിന് പുതിയ നടപടികള്‍ സ്വീകരിച്ച് ഓസ്ട്രേലിയ. രാജ്യത്ത് എത്തുന്ന എല്ലാ വിദേശികളെയും സ്വദേശികളെയും 14 ദിവസത്തെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു. എല്ലാ ക്രൂയിസ് കപ്പലുകളും പൂർണമായും നിരോധിക്കും. ഞായറാഴ്‌ച അര്‍ധരാത്രി മുതലാണ് പരിശോധന കര്‍ശനമാക്കുന്നത്. രാജ്യത്ത് ഇതുവരെ 269 കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.