സിഡ്‌നി:കൊവിഡ് 19 ബാധിച്ച് ഓസ്‌ട്രേലിയയില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. കൊവിഡ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 95 കാരിയാണ് ഇന്ന് മരിച്ചത്. ഈ ആഴ്‌ച ആദ്യമാണ് ഇവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. സിഡ്‌നിയിലെ വൃദ്ധമന്ദിരത്തിലെ അന്തേവാസിയായ വയോധികയ്‌ക്ക് രോഗം സ്ഥിരീകരിച്ച മറ്റൊരു നഴ്‌സുമായുണ്ടായ സമ്പര്‍ക്കത്തില്‍ നിന്നാണ് രോഗം പകര്‍ന്നത്. ഇതേ വൃദ്ധമന്ദിരത്തിലെ മറ്റ് രണ്ട് പേര്‍ക്ക്കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ന്യൂ സൗത്ത് വെയില്‍സില്‍ ആറ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്താകെ 52 പേര്‍ക്ക് കൊവിഡ് 19 ബാധിച്ചിട്ടുണ്ട്. ഇതില്‍ 22ഉം ന്യൂ സൗത്ത് വെയില്‍സിലാണ്. വൈറസ് ബാധിതരുടെ എണ്ണം വരും ദിവസങ്ങളില്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് ന്യൂ സൗത്ത് വെയില്‍സ് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ഡോക്‌ടര്‍ കെറി ചാന്ത് പറഞ്ഞു.
കൊവിഡ് 19 ; ഓസ്‌ട്രേലിയയില്‍ മരണം രണ്ടായി - കൊവിഡ് 19
രാജ്യത്താകെ 52 പേര്‍ക്ക് കൊവിഡ് 19 ബാധിച്ചിട്ടുണ്ട്. ഇതില്‍ 22ഉം ന്യൂ സൗത്ത് വെയില്‍സിലാണ്. രോഗ്യം വ്യാപിക്കുന്നത് തടയാന്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ആശുപത്രികളില്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ല.
സിഡ്‌നിയില്‍ രോഗികളുമായി സമ്പര്‍ക്ക് പുലര്‍ത്തിയ ഒരു ഡോക്‌ടര്‍ക്കാണ് രാജ്യത്ത് അവസാനം രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് 77 ഡോക്‌ടര്‍മാരെത്തിയ ഒരു കോണ്‍ഫറന്‍സില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. അവര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് ന്യൂ സൗത്ത് വെയില്‍സ് ആരോഗ്യ മന്ത്രി ബ്രാഡ് ഹസാര്‍ഡ് പറഞ്ഞു. കോണ്‍ഫറന്‍സില്‍ പങ്കെടുത്ത എല്ലാവരെയും ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും, അവരില്‍ ആര്‍ക്കും ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആശുപത്രികള്‍ വഴിയാണ് രാജ്യത്ത് വൈറസ് പടര്‍ന്നിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. അതിനാല്‍ രോഗികളെ ചികിത്സിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. ഒപ്പം ആശുപത്രികളില്‍ സന്ദര്‍ശകരുടെ വരവ് കര്‍ശനമായി തടഞ്ഞിട്ടുണ്ട്. ഇത്തരം ആരോഗ്യ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ സന്ദര്‍ശനം നടത്തുന്നത് രാജ്യത്ത് പതിവാണ്. ഒടുവില്‍ മരിച്ച 95 കാരി കിടന്ന ആശുപത്രിയിലും കഴിഞ്ഞ ദിവസം കുട്ടികളെത്തിയിരുന്നു. രോഗ്യം വ്യാപിക്കുന്നത് തടയാന്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ആശുപത്രികള്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ലെന്ന് ന്യൂ സൗത്ത് വെയില്‍സ് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ഡോക്‌ടര്‍ കെറി ചാന്ത് പറഞ്ഞു