കേരളം

kerala

ETV Bharat / international

ഓസ്‌ട്രേലിയയില്‍ ഈ മാസത്തെ ആദ്യ കൊവിഡ്‌ മരണം റിപ്പോര്‍ട്ട് ചെയ്‌തു - COVID-19 death

വിക്ടോറിയയില്‍ 80 വയസുകാരനാണ് കൊവിഡ്‌ ബാധിച്ച് മരിച്ചത്

ഓസ്‌ട്രേലിയ  കൊവിഡ്‌ മരണം  വിക്ടോറിയ  COVID-19 death  Australia
ഓസ്‌ട്രേലിയയില്‍ ഈ മാസത്തെ ആദ്യ കൊവിഡ്‌ മരണം റിപ്പോര്‍ട്ട് ചെയ്‌തു

By

Published : Jun 24, 2020, 1:14 PM IST

കാന്‍ബെറ: ഓസ്‌ട്രേലിയയില്‍ ജൂണ്‍ മാസത്തെ ആദ്യ കൊവിഡ്‌ മരണം റിപ്പോര്‍ട്ട് ചെയ്‌തു. ഇതൊടെ രാജ്യത്ത് കൊവിഡ്‌ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 103 ആയി. വിക്ടോറിയയില്‍ 80 വയസുകാരനായ വൃദ്ധനാണ് കൊവിഡ്‌ ബാധിച്ചതിനെ തുടര്‍ന്ന് മരിച്ചത്. വിക്ടോറിയയില്‍ കൊവിഡ്‌ ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപതായതായി വിക്ടോറിയ സ്റ്റേറ്റ് പ്രീമിയര്‍ ഡാനിയല്‍ ആഡ്രൂസ് അറിയിച്ചു. സംസ്ഥാനത്ത് ബുധനാഴ്‌ച പുതിയതായി 20 കൊവിഡ്‌ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. തുടര്‍ച്ചയായ എട്ടാം ദിവസമാണ് സംസ്ഥാനത്ത് പത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക്ക്‌ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്തിനെ തുടര്‍ന്ന് ഒത്തു ചേരലുകള്‍ വര്‍ധിച്ചതാണ് സംസ്ഥാനത്ത് കൊവിഡ്‌ വ്യാപനം വീണ്ടും വര്‍ധിക്കാന്‍ കാരണമെന്നും ഡാനിയല്‍ ആഡ്രൂസ് പറഞ്ഞു. രാജ്യത്ത് കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 7,500 കടന്നതായാണ് ഔദ്യോഗിക കണക്ക്.

ABOUT THE AUTHOR

...view details