കാന്‍ബേര: ഓസ്‌ട്രേലിയയുടെ പടിഞ്ഞാറൻ തീരത്ത് 'ഒരു ദശകത്തിൽ ഒരിക്കൽ' വീശുന്ന ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതായി റിപ്പോർട്ടുകൾ. ഇന്ന് ശക്തമായ കാറ്റിനും പേമാരിക്കുമൊപ്പം ചുഴലിക്കാറ്റ് കര തൊടുമെന്നാണ് സൂചന. ചുഴലിക്കാറ്റിന്‍റെ ഫലമായി എട്ടു മീറ്റർ ഉയരമുള്ള തിരമാലകളുണ്ടാകുമെന്നും ഓസ്‌ട്രേലിയയുടെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മങ്ക എന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റ്, ശീതക്കാറ്റുമായി ഇടകലരുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിലുള്ള കാലാവസ്ഥ രൂപപ്പെടുന്നത്. സാധാരണ ഓസ്‌ട്രേലിയയിൽ തെക്ക്-പടിഞ്ഞാറ് ഭാഗത്തു നിന്നാണ് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. എന്നാൽ, അസാധരണമായ ഈ ചുഴലിക്കാറ്റ് വടക്ക്-പടിഞ്ഞാറ് ഭാഗത്തു നിന്നാണ് എത്തുന്നതെന്നും അഗ്നി ശമന സേനയുടെ താൽക്കാലിക അസിസ്റ്റന്‍റ് കമ്മിഷണറായി നിയമിച്ച ജോൺ ബ്രൂംഹാൾ മാധ്യമങ്ങളോട് പറഞ്ഞു. അതിനാൽ തന്നെ, ജനങ്ങൾ ജാഗ്രതയോടെ ഇരിക്കാൻ അധികൃതർ നിർദേശിച്ചു.
'ഒരു ദശകത്തിൽ ഒരിക്കൽ' വീശുന്ന ചുഴലിക്കാറ്റിനെ നേരിടാൻ ഓസ്‌ട്രേലിയ തയ്യാറെടുക്കുന്നു - കാലാവസ്ഥാ വകുപ്പ്
മങ്ക എന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റ്, ശീതക്കാറ്റുമായി ഇടകലരുന്നതിന്‍റെ ഭാഗമായാണ് അപൂർവമായ കൊടുങ്കാറ്റ് രൂപപ്പെടുന്നത്. സാധാരണ ഓസ്‌ട്രേലിയയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്തു നിന്നാണ് ചുഴലിക്കാറ്റ് രൂപപ്പെടുന്നതെങ്കിൽ, അതിശക്തമായ ഈ കാറ്റ് വടക്ക്-പടിഞ്ഞാറ് ഭാഗത്തു നിന്നാണ് എത്തുന്നത്
പടിഞ്ഞാറൻ ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം ഇത് ഒരു അപൂർവ പ്രതിഭാസമാണ്. ചുഴലിക്കാറ്റ് വീശുന്ന പ്രദേശത്തിന്‍റെ വ്യാപ്തിയും കൂടുതൽ മേഖലകളിലേക്ക് ഇത് ആഞ്ഞടിക്കാമെന്നുള്ളതിനാലും ഭീതി വർധിക്കുകയാണ്. കാറ്റ് തീരമണഞ്ഞാൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 130 കിലോമീറ്റർ വേഗതയിലും വീശിയടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. ചിലയിടങ്ങളിൽ 100 മില്ലീമീറ്റർ വരെ മഴ ലഭിക്കാനും കാരണമാകും. ഇന്ന് തീരത്തെത്തുന്ന ചുഴലിക്കാറ്റ് തിങ്കളാഴ്‌ച വരെ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.