കാന്‍ബേര: ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ കാട്ടുതീ പടര്‍ന്ന് പിടിക്കുന്നതിന്‍റെ തോത് വര്‍ധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. 1990 ന്‍റെ പകുതി മുതല്‍ സംസ്ഥാനത്ത് സംഭവിച്ച കാട്ടുതീകളുടെ എണ്ണവും വ്യാപ്‌തിയും വിലയിരുത്തിയാണ് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഓസ്‌ട്രേലിയയില്‍ കാട്ടുതീ പടരുന്നതിന്‍റെ തോത് വര്‍ധിച്ചതായി റിപ്പോര്‍ട്ട് - Australia
1990 ന്‍റെ പകുതി സംഭവിച്ച കാട്ടുതീകളുടെ എണ്ണവും വ്യാപ്‌തിയും വിലയിരുത്തിയാണ് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്
ആവര്‍ത്തിച്ച് പരിസ്ഥിതിയിലുണ്ടാകുന്ന നാശനഷ്ടങ്ങളെ പരിഹരിക്കുന്നതിന് കൃത്യമായ പദ്ധതി ഭരണകൂടം ആസൂത്രണം ചെയ്യണം. കാട്ടുതീ നിയന്ത്രണവും ഭൂവിനിയോഗവും നടത്തണം. അഞ്ചോ ആറോ വര്‍ഷങ്ങളുടെ ഇടവേളയില്‍ തീപിടിത്തമുണ്ടായ പ്രദേശങ്ങളില്‍ വ്യാപകമായി വീണ്ടും തീപിടിത്തമുണ്ടാകുന്നു. ഈ പ്രദേശങ്ങള്‍ സംരക്ഷിക്കപ്പെടേതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019-2020 വര്‍ഷത്തില്‍ 1.5 മില്യണ്‍ ഹെക്ടര്‍ ഭൂമിയാണ് കത്തിനശിച്ചത്. ഈ വര്‍ഷം തീപിടിത്തത്തില്‍ 30 പേരുടെ ജീവനും 3000 വീടുകളും നഷ്ടമായി.