ആരോഗ്യ സംരക്ഷണ പാക്കേജ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി - സ്‌കോട്ട് മോറിസൺ
1.1 ബില്യൺ ഡോളറിന്‍റെ ആരോഗ്യ സംരക്ഷണ പാക്കേജാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പ്രഖ്യാപിച്ചത്
ആരോഗ്യ സംരക്ഷണ പാക്കേജ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി
കാൻബെറ:1.1 ബില്യൺ ഡോളറിന്‍റെ (680 ദശലക്ഷം യുഎസ് ഡോളർ) ആരോഗ്യ സംരക്ഷണ പാക്കേജ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ. രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം കുറഞ്ഞ് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രണ്ട് പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണം 16 ആയി. 75 ഉം 80 ഉം വയസുള്ളവരാണ് മരിച്ചത്.