ദമാസ്‌കസ്: സിറിയയിലെ ഹോംസ് പ്രവിശ്യയില്‍ എണ്ണശുദ്ധീകരണശാലക്കും ഗ്യാസ്‌ഫീല്‍ഡിനും നേരെ ഭീകരാക്രമണം. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഡ്രോണ്‍ ഉപയോഗിച്ചാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്നും ആക്രമണം നടന്നയുടനെ തന്നെ തീ അണക്കാന്‍ സാധിച്ചുവെന്നും അധികൃതര്‍ പറഞ്ഞു. സിറിയയിലെ ഇന്ധനശാലകള്‍ കേന്ദീകരിച്ചുള്ള ആസൂത്രിതമായ അക്രമണമാണിതെന്ന് പെട്രോളിയം വകുപ്പ് മന്ത്രി അലി ഖാനം പറഞ്ഞു.
സിറിയയില്‍ എണ്ണശുദ്ധീകരണശാലക്ക് നേരെ ഭീകരാക്രമണം
ഡ്രോണ്‍ ഉപയോഗിച്ചാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്നും ആക്രമണം നടന്നയുടനെ തന്നെ തീ അണക്കാന്‍ സാധിച്ചതായും അധികൃതര്‍ പറഞ്ഞു
പശ്ചാത്യരാജ്യങ്ങളുടെ നിരോധനം നിലനില്‍ക്കുന്നതിനാല്‍ സിറിയ ഈ വര്‍ഷം തുടക്കത്തില്‍ തന്നെ കടുത്ത ഇന്ധനക്ഷാമം നേരിട്ടിരുന്നു. സിറിയയിലെ എണ്ണശുദ്ധീകരണ ശാലകള്‍ ഭൂരിഭാഗവും കുര്‍ദിഷ് പോരാളികളുടെ നിയന്ത്രണത്തിലാണ്. 2011 ല്‍ സിറിയന്‍ പോരാട്ടം തുടങ്ങുന്നതിന് മുമ്പ് രാജ്യം 3,50,000 ബാരല്‍ എണ്ണ കയറ്റുമതി ചെയ്‌തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉല്‍പാദനം ഗണ്യമായി കുറഞ്ഞ് രാജ്യം ഇന്ധനക്ഷാമത്തിന്‍റെ പിടിയിലാണ്. കഴിഞ്ഞ സെപ്‌റ്റംബറില്‍ സൗദി അറേബ്യയിലുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയിലും സമാനമായ രീതിയില്‍ ആക്രമണം നടന്നിരുന്നു.