കേരളം

kerala

ETV Bharat / international

അഫ്‌ഗാനിസ്ഥാനില്‍ ഭൂകമ്പം;26 പേര്‍ കൊല്ലപ്പെട്ടു - അഫ്‌ഗാനിസ്ഥാനിലെ ഭൂചലനം

പടിഞ്ഞാറന്‍ അഫ്‌ഗാനിസ്ഥാനിലെ ബദ്‌ഗീസ്‌ പ്രവിശ്യയിലാണ്‌ ഭൂകമ്പം ഉണ്ടായത്‌. മരണസംഖ്യ ഇനിയും കൂടുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍

earthquake in Afghanistan  arthquake hits western Afghanistan  Afghanistan  അഫ്‌ഗാനിസ്ഥാനിലെ ഭൂചലനം  അഫ്‌ഗാനിസ്ഥാനിലെ ഭൂകമ്പവുമായി ബന്ധപ്പെട്ട നാശനഷ്‌ടങ്ങള്‍
അഫ്‌ഗാനിസ്ഥാനില്‍ ഭൂകമ്പം;26 പേര്‍ കൊല്ലപ്പെട്ടു

By

Published : Jan 18, 2022, 1:02 PM IST

കാബൂള്‍:പടിഞ്ഞാറന്‍ അഫ്‌ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന്‌ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്യുന്നു. തുര്‍ക്ക്‌മെനിസ്‌ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ബദ്‌ഗീസ്‌ പ്രവിശ്യയിലാണ്‌ ഭൂകമ്പം ഉണ്ടായത്‌. റിക്ചര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂകമ്പമാണ്‌ ഉണ്ടായത്‌. ഭൂകമ്പത്തില്‍ 700ലധികം വിടുകള്‍ തകര്‍ന്നു.

ഭൂകമ്പത്തില്‍ കൊല്ലപ്പെട്ട 26 പേരില്‍ അഞ്ച്‌ സ്ത്രീകളും നാല്‌കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ അധികൃതര്‍ പറഞ്ഞു. ആദ്യത്തെ ഭൂകമ്പം ഉണ്ടായി 2 മണിക്കൂറിന്‌ ശേഷം റിക്‌ചര്‍ സ്‌കെയിലില്‍ 4.9 രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും ഉണ്ടായി.

ALSO READ:പഞ്ചാബില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഛന്നിയോ?

ABOUT THE AUTHOR

...view details