ബാങ്കോക്ക്:ആസിയാന്‍ രാജ്യങ്ങളുമായി സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിനാറാമത് ആസിയാന്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മോദി. ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുകയെന്നതാണ് ഇന്ത്യയുടെ നയം. ഇതില്‍ മുഖ്യ പങ്ക് ആസിയാനാണ്. അതിനാല്‍ ശക്തവും സാമ്പത്തിക ദൃഢത കൈവരിച്ചതുമായ ആസിയാനാണ് ഇന്ത്യയുടെ താല്‍പര്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആസിയാന്‍ രാജ്യങ്ങളുമായുള്ള സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കും - PM Modi latest news
ഇന്ത്യ-ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാര്‍ പുന:പരിശോധിക്കാനുള്ള തീരുമാനം നരേന്ദ്ര മോദി സ്വാഗതം ചെയ്‌തു
പ്രധാനമന്ത്രി
വിദ്യാഭ്യാസത്തിനും ടൂറിസത്തിനുമായുള്ള ജനങ്ങളുടെ യാത്രക്ക് ഇന്ത്യ എല്ലാ സഹായവും ഒരുക്കും. ഇന്ത്യ-ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാര്‍ പുന:പരിശോധിക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നു. സമുദ്ര സുരക്ഷാ രംഗത്ത് ബന്ധം ശക്തമാക്കണമെന്നും മോദി ആവശ്യപ്പെട്ടു. നേരത്തെ ഇന്ത്യന്‍ വിപണിയിലുണ്ടായ മാറ്റങ്ങള്‍ പരാമര്‍ശിച്ച മോദി ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ മികച്ച സമയമാണെന്ന് വ്യക്തമാക്കിയിരുന്നു.