ന്യൂഡല്‍ഹി:കൊറോണ വൈറസ് ഇന്ത്യക്കാരെ ബാധിച്ചതായി റിപ്പോര്‍ട്ടില്ലെന്ന് ബീജിങ്ങിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ചൈനീസ് സര്‍വകലാശാലകളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ചൈനയിലെ പല നഗരങ്ങളിലും പൊതു ഗതാഗതം അടക്കം നിയന്ത്രിച്ചിരിക്കുകയാണ്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈനയിലെ ഇന്ത്യൻ എംബസി പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മൂന്ന് ഹെൽപ്പ് ലൈനുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വാഹനസൗകര്യങ്ങള്‍ അടക്കമുള്ളവ ഒരുക്കിയിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ചൈനയിലെ ഇന്ത്യന്‍ എംബസി കാര്യങ്ങള്‍ നിരന്തരം നിരീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പ്രതികരിച്ചു.
ഇതിനിടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 56ആയി. വൈറസ് ബാധിതരുടെ എണ്ണം 2008ആണെന്നാണ് ഔദ്യോഗിക അറയിപ്പ്. ഡിസംബറിലാണ് ഹുബൈ പ്രവിശ്യയില്‍ കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ 11 ദശലക്ഷം ജനസംഖ്യയുള്ള ഹുബൈ നഗരം ഭീതിയിലാണ്. നഗരത്തിലുള്ളവര്‍ക്ക് കടുത്ത നിയന്ത്രണമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതു ഗതാഗത സൗകര്യം അടക്കം നിയന്ത്രണത്തിലാണ്. വുഹാന് പുറമെ മറ്റ് 12 നഗരങ്ങളിലും ചൈനീസ് അധികൃതർ പൂർണ്ണമായും നിയന്ത്രണം ഏര്‍പ്പെടുത്തി.