കേരളം

kerala

ETV Bharat / international

അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പാഷിനിയൻ കൊവിഡ് മുക്തനായി - കൊവിഡ് മുക്തനായി

തുടർച്ചയായി നടത്തിയ കൊവിഡ് പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആകുകയാണെന്ന് ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അറിയിക്കുകയായിരുന്നു.

Nikol Pashinyan  Yerevan  Armenia  Armenian Prime Minister  യെരെവൻ  അർമേനിയൻ പ്രധാനമന്ത്രി  നിക്കോൾ പാഷിനിയൻ  കൊവിഡ് മുക്തനായി  അർമേനിയ
അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പാഷിനിയൻ കൊവിഡ് മുക്തനായി

By

Published : Jun 8, 2020, 9:21 PM IST

യെരെവൻ: അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പാഷിനിയൻ കൊവിഡിൽ നിന്ന് സുഖം പ്രാപിച്ചതായി റിപ്പോർട്ട്. താനും കുടുംബാംഗങ്ങളും കൊവിഡ് പരിശോധനക്ക് വിധേയമാകുന്നുണ്ടെന്ന് ജൂൺ ഒന്നിന് പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞിരുന്നു. തുടർച്ചയായി നടത്തിയ കൊവിഡ് പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആകുകയാണെന്ന് ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അറിയിക്കുകയായിരുന്നു. നമ്മൾ എല്ലാവരും ആരോഗ്യവാന്മാരായിരിക്കേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർമേനിയയിൽ 13,325 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 211 കൊവിഡ് മരണവും അർമേനിയയിൽ റിപ്പോർട്ട് ചെയ്‌തു. ജൂൺ 13 വരെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ നിലവിലുള്ളത്.

ABOUT THE AUTHOR

...view details