കേരളം

kerala

ETV Bharat / international

കൊവിഡിനെ തടയാൻ സാധ്യതയുള്ള ആന്‍റിബോഡികളെ കണ്ടെത്തിയതായി ചൈന - കൊവിഡിനെ തടയാന്‍ സാധ്യതയുള്ള ആന്‍റിബോഡികളെ തിരിച്ചറിഞ്ഞു

ചൈനീസ് സയന്‍സ് അക്കാദമിയിലെ ശാസ്‌ത്രജ്ഞന്‍മാര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ രണ്ട് ആന്‍റിബോഡികളും സാര്‍സ് കോവ് 2 വൈറസിന്‍റെ ഗ്ലൈക്കോപ്രോട്ടീനുമായി കൂടിച്ചേരുകയും അതുവഴി വൈറസ് ശരീര കോശങ്ങളിലേക്ക് കടക്കുന്നത് തടയുകയും ചെയ്യുന്നു.

china coronavirus antibody  coronavirus antibody  yan wu covid19 antibody  china science academy antibody  കൊവിഡിനെ തടയാന്‍ സാധ്യതയുള്ള ആന്‍റിബോഡികളെ തിരിച്ചറിഞ്ഞു  കൊവിഡ് 19
കൊവിഡിനെ തടയാന്‍ സാധ്യതയുള്ള ആന്‍റിബോഡികളെ തിരിച്ചറിഞ്ഞു

By

Published : May 14, 2020, 9:23 PM IST

ബെയ്‌ജിങ്: കൊവിഡിനെ പ്രതിരോധിക്കാൻ സാധ്യതയുള്ള ആന്‍റിബോഡികളെ കണ്ടെത്തിയതായി ചൈന. കൊവിഡ് രോഗമുക്തനായ രോഗിയിലാണ് ശാസ്‌ത്രജ്ഞര്‍ ഒരു ജോഡി ആന്‍റിബോഡികളെ കണ്ടെത്തിയത്. ശരീര കോശങ്ങളില്‍ വൈറസ് കയറുന്നത് തടയാന്‍ ഈ ആന്‍റിബോഡികള്‍ക്ക് കഴിയുമെന്ന് കരുതുന്നു. ബി 38,എച്ച് 4 എന്നിങ്ങനെയാണ് ആന്‍റിബോഡികള്‍ക്ക് പേരിട്ടിരിക്കുന്നത്.

ചൈനീസ് സയന്‍സ് അക്കാദമിയിലെ ശാസ്‌ത്രജ്ഞന്‍മാര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ രണ്ട് ആന്‍റിബോഡികളും സാര്‍സ് കോവ് 2 വൈറസിന്‍റെ ഗ്ലൈക്കോപ്രോട്ടീനുമായി കൂടിച്ചേരുകയും അതുവഴി വൈറസ് ശരീര കോശങ്ങളിലേക്ക് കടക്കുന്നത് തടയുകയും ചെയ്യുന്നു. പുതിയ പഠനം വൈറസിനെതിരെയുള്ള മോളിക്യൂള്‍ ആന്‍റി വൈറലുകളുടെയും വാക്‌സിനുകളുടെയും വികസിപ്പിക്കുന്നതിന് സഹായിക്കുമെന്നാണ് കരുതുന്നത്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ആന്‍റിബോഡികള്‍ വൈറസ് കുറക്കുന്നതായി കണ്ടെത്തിയിരുന്നു.

ABOUT THE AUTHOR

...view details