കേരളം

kerala

ETV Bharat / international

വലയ സൂര്യഗ്രഹണം കണ്ട് ലോകരാജ്യങ്ങള്‍ - സൂര്യഗ്രഹണം

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമായി.

വലയ സൂര്യഗ്രഹണം കണ്ട് ലോകം  സൂര്യഗ്രഹണം  Annual solar eclipse
വലയ സൂര്യഗ്രഹണം കണ്ട് ലോകം

By

Published : Dec 26, 2019, 1:19 PM IST

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വലയ സൂര്യഗ്രഹണത്തിനാണ് ഈ വര്‍ഷം അവസാനം ലോക ജനത സാക്ഷിയായത്. ഗള്‍ഫ് രാജ്യങ്ങളിലും തെക്ക് കിഴക്കന്‍ ഏഷ്യയിലും ഓസ്ട്രേലിയയിലും വലയ സൂര്യഗ്രഹണം നടന്നു. പ്രാദേശിക സമയം രാവിലെ 7.30 മുതല്‍ 1.6 വരെയാണ് പാകിസ്ഥാനിലെ കറാച്ചിയിലും ഗ്വാഡറിലും വലയ സൂര്യഗ്രഹണം കണ്ടത്.

ശ്രീലങ്കയുടെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലും ജാഫ്നയിലും സൂര്യഗ്രഹണം പ്രത്യക്ഷപ്പെട്ടു. രാവിലെ 9.34നാണ് ജാഫ്നയില്‍ സൂര്യഗ്രഹണം ദര്‍ശിക്കാനായത്. നാല് മിനിറ്റ് മാത്രമാണ് ജാഫ്നയില്‍ സൂര്യഗ്രഹണം ദര്‍ശിക്കാനായത്. പ്രാദേശിക സമയം 9.38ന് സൂര്യഗ്രഹണം അവസാനിച്ചു.

ഇന്ത്യയില്‍ കേരളം, ബംഗ്ലാദേശ്, ഒഡിഷ, ഗുജറാത്ത്, തമിഴ്നാട്, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ 8.17ന് തുടങ്ങി 10.57 വരെ സൂര്യഗ്രഹണം ദര്‍ശിച്ചു. യുഎഇയില്‍ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. രാവിലെ 7.40നാണ് യുഎഇയില്‍ സൂര്യഗ്രഹണം ദര്‍ശിച്ചത്.

കൂടാതെ മലേഷ്യ, സൗദി അറേബ്യ, ഖത്തർ, ഇന്തോനേഷ്യ, സിംഗപ്പൂർ, ഒമാൻ, ഗുവാം എന്നിവിടങ്ങളിലും ഈ ദശകത്തിലെ അവസാന ഗ്രഹണം ദൃശ്യമായിരുന്നു.

ABOUT THE AUTHOR

...view details