നികുതി അടക്കണമെന്ന് ജനങ്ങളോട് പാകിസ്ഥാന്‍ പ്രധാനമന്ത്രി - നികുതി
ഇമ്രാന്‍ ഖാന്‍ നയിക്കുന്ന സര്‍ക്കാരിന്‍റെ 2019-20 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ആദ്യ ബജറ്റ് സമ്മേളനം നാളെ ആരംഭിക്കും
ഇസ്ലമാബാദ്:ഈ മാസം 30ന് മുമ്പായി ജനങ്ങള്‍ നികുതികള്‍ അടക്കണമെന്ന് പാക്കിസ്ഥാന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍. രാജ്യം ഇപ്പോള്‍ കടന്ന് പോകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ ഒന്നിച്ച് നില്‍ക്കണം. സര്‍ക്കാര്‍ പുതിയതായി മുന്നോട്ട് വെച്ചിരിക്കുന്ന 'അസറ്റ് ഡിക്ലറേഷന്‍ സ്ക്കീം' ല്‍ എല്ലാരും പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇമ്രാന്‍ ഖാന്‍ നയിക്കുന്ന സര്‍ക്കാരിന്‍റെ 2019-20 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ആദ്യ ബജറ്റ് സമ്മേളനം നാളെ ആരംഭിക്കും.