കേരളം

kerala

ETV Bharat / international

സിന്ധ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 31വരെ അവധി - covid 19

9,10 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളും നീട്ടിവെക്കാന്‍ ധാരണയായിട്ടുണ്ട്. സ്‌കൂളുകളും കോളജുകളും ജൂണ്‍ 1 ന് തുറക്കും

സിന്ധ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 31വരെ അവധി കൊവിഡ് 19 കൊവിഡ് 19 ലേറ്റസ്റ്റ് ന്യൂസ് പാകിസ്ഥാന്‍ All educational institutions in Pakistan's Sindh closed till May 31 covid 19 covid 19 latest news
കൊവിഡ് 19; സിന്ധ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 31വരെ അവധി

By

Published : Mar 13, 2020, 10:07 AM IST

ലാഹോര്‍: കൊവിഡ് 19 പശ്‌ചാത്തലത്തില്‍ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 31വരെ അവധി. 9,10 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളും നീട്ടിവെക്കാന്‍ ധാരണയായിട്ടുണ്ട്. ക്യാബിനറ്റ് യോഗത്തിലാണ് മുഖ്യമന്ത്രി സയിദ് മുറാദ് അലി ഷാ തീരുമാനം അറിയിച്ചത്.

സ്‌കൂളുകളും കോളജുകളും ജൂണ്‍ 1 ന് തുറക്കും. നിലവില്‍ പാകിസ്ഥാനില്‍ 21പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തില്‍ വെള്ളിയാഴ്‌ച ദേശീയ സുരക്ഷാ സമിതി യോഗം ചേരും. കറാച്ചി വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് സ്‌ക്രീനിങ്ങടക്കം സിന്ധ് പ്രവിശ്യയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details