ഇസ്ലാമാബാദ്: വിദേശ മദ്യത്തിന് പാകിസ്ഥാൻ പിതാവ് മുഹമ്മദ് അലി ജിന്നയുടെ പേര്. ട്വിറ്ററിൽ വാദ പ്രതിവാദങ്ങൾ കടുക്കുന്നു. 'ജിന്ന' എന്ന മദ്യകുപ്പിയുടെ ഫോട്ടോകളും ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. ഇക്കാര്യത്തിൽ പ്രതികരണവുമായി പാകിസ്ഥാൻ ട്വിറ്റർ ഉപയോക്താക്കളും സോഷ്യൽ മീഡിയയിൽ സവീവമാണ്. കുപ്പിയിലെ ലേബലിൽ സന്തോഷിക്കുന്ന മനുഷ്യൻ്റെ ഓർമ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
വിദേശ മദ്യത്തിന് പാകിസ്ഥാൻ പിതാവ് മുഹമ്മദ് അലി ജിന്നയുടെ പേര് - ഗ്രേറ്റ് ലീഡർ
ജിന്ന' എന്ന മദ്യകുപ്പിയുടെ ഫോട്ടോകളും ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. കുപ്പിയിലെ ലേബലിൽ സന്തോഷിക്കുന്ന മനുഷ്യൻ്റെ ഓർമ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
വിദേശ മദ്യത്തിന് പാകിസ്ഥാൻ പിതാവ് മുഹമ്മദ് അലി ജിന്നയുടെ പേര്
ലഹരിവസ്‌തുക്കളും വാതുവയ്പ്പുകളും 'ഹറാം' ആയാണ് ഇസ്ലാം രാഷ്‌ട്രങ്ങൾ പൊതുവെ കരുതുന്നത്. അതിനാൽ തന്നെ മദ്യത്തിന് പാകിസ്ഥാൻ പിതാവിൻ്റെ പേര് നൽകിയതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 1876 ഡിസംബർ 25ന് കറാച്ചിയിൽ ജനിച്ച മുഹമ്മദ് അലി ജിന്ന പാകിസ്ഥാനിലെ 'ക്വയ്‌ഡ്-ഐ അസം' അഥവാ 'ഗ്രേറ്റ് ലീഡർ' എന്നാണ് അറിയപ്പെടുന്നത്.