കാബൂള്‍ : അല്‍ഖ്വയ്ദ ഭീകര സംഘടനയുടെ ഇന്ത്യന്‍ വിഭാഗം തലവന്‍ അസിം ഒമര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സെപ്റ്റംബര്‍ 23 ന് ഹെല്‍മണ്ട് പ്രവിശ്യയില്‍ നടന്ന ഏറ്റുമുട്ടലിലാണ് അസിം ഒമറും കൂട്ടാളികളും കൊല്ലപ്പെട്ടത്. എന്നാല്‍ ചൊവ്വാഴ്ചയാണ് അഫ്ഗാന്‍ അധികൃതര്‍ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
അല്‍ഖ്വയ്ദ ഇന്ത്യന്‍ വിഭാഗം തലവന്‍ അസിം ഒമര്‍ കൊല്ലപ്പെട്ടു - Al-Qaeda chief killed
അമേരിക്കന്‍യും അഫ്‌ഗാനും നടത്തിയ സംയുക്ത സൈനിക നീക്കത്തിനിടെയാണ് അസിം ഒമർ കൊല്ലപ്പെട്ടത്
![അല്‍ഖ്വയ്ദ ഇന്ത്യന്‍ വിഭാഗം തലവന്‍ അസിം ഒമര്‍ കൊല്ലപ്പെട്ടു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4693060-396-4693060-1570552561614.jpg)
അമേരിക്കയും അഫ്ഗാനും നടത്തിയ സംയുക്ത സൈനിക നീക്കത്തിനൊടുവിലാണ് അസിം ഒമര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. പാകിസ്ഥാനിയായ ഇയാള്‍ക്കൊപ്പം അല്‍ഖ്വയ്ദ ഭീകര സംഘടനയുടെ ഇന്ത്യന്‍ വിഭാഗത്തിന്‍റെ ആറ് ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട ആറ് ഭീകരരില്‍ ഒരാളെ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. അല്‍ ഖ്വയ്ദ ഭീകരന്‍ അയ്മാന്‍ അല്‍ സവാരിയുടെ അനുയായി ആയ റൈഹാന്‍ ആണ് കൊല്ലപ്പെട്ട് ഭീകരരില്‍ ഒരാള്‍.
സെപ്റ്റംബര്‍ 22 ന് രാത്രി ആരംഭിച്ച സൈനികനീക്കത്തില്‍ അഫ്ഗാന്‍ സൈന്യത്തിന് അമേരിക്കന്‍ സേന പിന്തുണ നല്‍കിയിരുന്നു. ആക്രമണത്തില്‍ 40 സാധാരണക്കാര്‍ മരിച്ചതായുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അഫ്ഗാന്‍ അധികൃതര്‍ അറിയിച്ചു. ദൗത്യത്തിന് ശേഷം അമേരിക്കന്‍ സൈന്യം അഫഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങിയതായും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.