കേരളം

kerala

ETV Bharat / international

ആകാശത്ത് ചരിത്രം കുറിക്കാനൊരുങ്ങി എയർഇന്ത്യയുടെ വനിതാ പൈലറ്റുമാർ - സോയ അഗർവാൾ

സാധാരണ ഏറ്റവും വൈദഗ്‌ധ്യമുള്ള പൈലറ്റുമാരെയാണ് വിമാനക്കമ്പനികൾ ഈ ദൗത്യം ഏല്‍പ്പിക്കാറുള്ളത്. ഇത്തവണ എയർഇന്ത്യ ആ ദൗത്യം വനിതകൾക്ക് കൈമാറുകയാണെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇതൊരു സുവർണാവസരമാണെന്നും ഈ ദൗത്യത്തില്‍ അഭിമാനമുണ്ടെന്ന് വനിതാ പൈലറ്റുമാരും പറഞ്ഞു.

Air India women pilots set to script history by flying over North Pole
ആകാശത്ത് ചരിത്രം കുറിക്കാനൊരുങ്ങി എയർഇന്ത്യയുടെ വനിതാ പൈലറ്റുമാർ

By

Published : Jan 8, 2021, 9:20 PM IST

ന്യൂഡല്‍ഹി: ഉത്തരധ്രുവത്തിലൂടെ ഏറ്റവും ദൈർഘ്യമേറിയ വിമാനയാത്ര നടത്തി ചരിത്രം കുറിക്കാനൊരുങ്ങി എയർഇന്ത്യയുടെ വനിതാ പൈലറ്റുമാർ. നാളെയാണ് 16,000 കിലോമീറ്റർ നീളുന്ന ആകാശ യാത്രയ്ക്ക് വനിതാ പൈലറ്റുമാർ തയ്യാറെടുക്കുന്നത്. എയർ ഇന്ത്യ ക്യാപ്റ്റൻ സോയ അഗർവാളിന്‍റെ നേതൃത്വത്തില്‍ ബോയിങ് 777 വിമാനം സാൻ ഫ്രാൻസിസ്‌കോയില്‍ നിന്ന് ആരംഭിച്ച് ബെംഗളൂരുവില്‍ യാത്ര അവസാനിപ്പിക്കും. ഉത്തരധ്രുവത്തിലൂടെയുള്ള യാത്ര അങ്ങേയറ്റം സാങ്കേതികവും വൈദഗ്‌ധ്യവും പരിചയസമ്പത്തും ആവശ്യമുള്ളതാണ്.

സാധാരണ ഏറ്റവും വൈദഗ്‌ധ്യമുള്ള പൈലറ്റുമാരെയാണ് വിമാനക്കമ്പനികൾ ഈ ദൗത്യം ഏല്‍പ്പിക്കാറുള്ളത്. ഇത്തവണ എയർഇന്ത്യ ആ ദൗത്യം വനിതകൾക്ക് കൈമാറുകയാണെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇതൊരു സുവർണാവസരമാണെന്നും ഈ ദൗത്യത്തില്‍ അഭിമാനമുണ്ടെന്ന് വനിതാ പൈലറ്റുമാരും പറഞ്ഞു. 2013ല്‍ ബോയിങ് 777 പറത്തുമ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായിരുന്നു സോയ അഗർവാൾ. ഈ ദൗത്യത്തില്‍ ക്യാപ്റ്റൻമാരായ തന്മയ്, പപ്പാഗരി, ആകാൻഷ സോനാവാനെ, ശിവാനി മൻഹാസ് എന്നിവരാണ് സോയയ്ക്ക് ഒപ്പമുള്ളത്.

ABOUT THE AUTHOR

...view details