കേരളം

kerala

പാക് ഷെല്ലാക്രമണം; പാകിസ്ഥാൻ എംബസിക്ക് മുന്നിൽ പ്രതിഷേധം

By

Published : Jul 19, 2020, 8:33 AM IST

കിഴക്കൻ പ്രവിശ്യകളായ കുനാർ, നൂരിസ്ഥാൻ എന്നിവിടങ്ങളിൽ പാകിസ്ഥാൻ സൈനികർ നടത്തിയ ആക്രമണത്തിൽ നാല് സാധാരണക്കാർ കൊല്ലപ്പെട്ടു. പ്രതിഷേധക്കാർ ചുവന്ന പെയിന്‍റുകൾ എറിയുകയും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പോസ്റ്ററുകൾ കത്തിക്കുകയും ചെയ്‌തു

പാകിസ്ഥാൻ എംബസി  പാക് ഷെല്ലാക്രമണം  ഷെല്ലാക്രമണം  അഫ്‌ഗാനിസ്ഥാൻ  Afghans protest  mortar shelling  Pak Army  Kabul  കാബൂൾ
പാക് ഷെല്ലാക്രമണം; പാകിസ്ഥാൻ എംബസിക്ക് മുന്നിൽ അഫ്‌ഗാനികൾ പ്രതിഷേധിച്ചു

കാബൂൾ: അഫ്‌ഗാനിസ്ഥാനില്‍ മോർട്ടാർ ഷെല്ലാക്രമണത്തിനെതിരെ പാകിസ്ഥാൻ എംബസിക്ക് മുന്നിൽ പ്രതിഷേധം. കിഴക്കൻ പ്രവിശ്യകളായ കുനാർ, നൂരിസ്ഥാൻ എന്നിവിടങ്ങളിൽ പാകിസ്ഥാൻ സൈനികർ നടത്തിയ ആക്രമണത്തിൽ നാല് സാധാരണക്കാർ കൊല്ലപ്പെട്ടു. പ്രതിഷേധക്കാർ ചുവന്ന പെയിന്‍റുകൾ എറിയുകയും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പോസ്റ്ററുകൾ കത്തിക്കുകയും ചെയ്‌തു. ഷെല്ലാക്രമണത്തിൽ കുട്ടികളടക്കം ഒമ്പത് പേർക്ക് പരിക്കേറ്റു. പാകിസ്ഥാന്‍റെ ആക്രമണത്തെ അഫ്‌ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കാതിരിക്കാൻ അനിയന്ത്രിതമായ ആക്രമണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അഫ്‌ഗാനിസ്ഥാന്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടു.

മോർട്ടാർ ഷെല്ലാക്രമണത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ അഫ്‌ഗാനിസ്ഥാൻ പാർലമെന്‍റിലെ നിയമനിർമാതാക്കൾ ആക്‌ടിങ് ആഭ്യന്തരമന്ത്രി മസൂദ് അന്താരാബിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു വർഷമായി പാകിസ്ഥാൻ സൈന്യം അഫ്‌ഗാന്‍റെ കിഴക്കൻ മേഖലകളിൽ ഏകദേശം 13,000 മോർട്ടാർ ഷെല്ലുകൾ പ്രയോഗിച്ചുകഴിഞ്ഞു. ആക്രമണങ്ങളിൽ പതിനായിരക്കണക്കിന് സാധാരണക്കാർ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്‌തു. പാകിസ്ഥാൻ ആക്രമണം തുടരുകയാണെങ്കിൽ, നയതന്ത്ര തലത്തിൽ വിഷയം ചർച്ച ചെയ്യപ്പെടുമെന്ന് കുനാറിൽ നിന്നുള്ള നിയമസഭാംഗമായ വസ്‌മ സഫി പറഞ്ഞു. അഫ്‌ഗാനിൽ ആക്രമണം നടത്തുന്ന താലിബാൻ ഭീകരർക്ക് പിന്നിലും പാകിസ്ഥാനാണെന്ന് വിശ്വസിക്കുന്നതായും വസ്‌മ സഫി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details