മൂന്ന് താലിബാന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് അഫ്‌ഗാനിസ്ഥാന്‍ - അഫ്ഗാനിസ്ഥാൻ താലിബാൻ തടവുകാരെ
തടവിലുള്ളവരുടെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്നാണ് മോചിപ്പിക്കുന്നതെന്ന് അഷ്‌റഫ് ഘാനി

കാബൂൾ: അഫ്‌ഗാനിസ്ഥാനില്‍ തടവിലാക്കപ്പെട്ട മൂന്ന് താലിബാൻ തടവുകാരെ മോചിപ്പിക്കുമെന്ന് അഫ്‌ഗാനിസ്ഥാന്‍ പ്രസിഡന്‍റ് അഷ്‌റഫ് ഘാനി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. മൂന്ന് താലിബാൻ തടവുകാരിൽ താലിബാൻ നേതാവും കുപ്രസിദ്ധ താലിബാൻ അഫിലിയേറ്ററുമായ അനസ് ഹഖാനിയും ഉൾപ്പെടുന്നു. തടവിലുള്ളവരുടെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്നാണ് മോചിപ്പിക്കുന്നതെന്നാണ് അഷ്‌റഫ് ഘാനിയുടെ വിശദീകരണം . പാകിസ്ഥാന്‍റെ ഇന്‍റർ സർവീസസ് ഇന്‍റലിജൻസ് (ഐഎസ്‌ഐ) ഏജൻസി മേധാവി ഫൈസ് ഹമീദ്, അഫ്‌ഗാനിസ്ഥാന്‍റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മോഹിബുമായി കാബൂളിൽ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് അഷ്റഫ് ഘാനിയുടെ പ്രഖ്യാപനം.