ഇസ്ലാമാബാദ്:ഷോർ ബസാറിൽ 27 സിഖ് ആരാധകരെ കൂട്ടക്കൊല ചെയ്ത കേസിലെ സൂത്രധാരൻ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാൻ പ്രവിശ്യ നേതാവ് അസ്ലം ഫാറൂഖിയെ കൈമാറാനുള്ള പാകിസ്ഥാന്‍റെ അഭ്യർഥന അഫ്‌ഗാനിസ്ഥാന്‍ നിരസിച്ചു. മാർച്ച് 25ന് കാബൂളിലെ ഗുരുദ്വാരയിലെത്തിയ നൂറുകണക്കിന് അഫ്‌ഗാന്‍ പൗരന്മാരെ കൊലപ്പെടുത്തിയതിൽ ഫാറൂഖിക്ക് പങ്കുണ്ടെന്നും രാജ്യത്തെ നിയമപ്രകാരം വിചാരണ ചെയ്യണമെന്നും അഫ്‌ഗാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കാബൂൾ ഗുരുദ്വാര ആക്രമണം; സൂത്രധാരനെ വിട്ടുനൽകില്ലെന്ന് അഫ്‌ഗാനിസ്ഥാന്‍ - സൂത്രധാരനെ വിട്ടുനൽകില്ലെന്ന് അഫ്ഗാൻ'
മാർച്ച് 25 ന് കാബൂളിലെ ഗുരുദ്വാരയിലെത്തിയ നൂറുകണക്കിന് അഫ്‌ഗാന്‍ പൗരന്മാരെ കൊലപ്പെടുത്തിയതിൽ ഫാറൂഖിക്ക് പങ്കുണ്ടെന്നും രാജ്യത്തെ നിയമപ്രകാരം വിചാരണ ചെയ്യണമെന്നും അഫ്‌ഗാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു
![കാബൂൾ ഗുരുദ്വാര ആക്രമണം; സൂത്രധാരനെ വിട്ടുനൽകില്ലെന്ന് അഫ്‌ഗാനിസ്ഥാന്‍ Afghan Foreign Ministry Kabul Gurudwara attack Aslam Farooqi Islamic State സൂത്രധാരനെ വിട്ടുനൽകില്ലെന്ന് അഫ്ഗാൻ' കാബൂൾ ഗുരുദ്വാര ആക്രമണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6752222-506-6752222-1586602785025.jpg)
കാബൂൾ
ഏപ്രിൽ നാലിനാണ് അഫ്‌ഗാനിസ്ഥാന്‍റെ രഹസ്യാന്വേഷണ ഏജൻസിയായ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി (എൻഡിഎസ്), ഫറൂഖിയെ അറസ്റ്റുചെയ്തതായി പ്രഖ്യാപിച്ചത്. വടക്കൻ പാകിസ്താനിലെയും അയൽരാജ്യങ്ങളിലെയും നിരവധി ഭീകരപ്രവർത്തനങ്ങളിൽ സംഘം പങ്കാളികളായിട്ടുണ്ട്.