കാബൂൾ : അഫ്‌ഗാനിസ്ഥാനില്‍ ഇടക്കാല സർക്കാരിനെ പ്രഖ്യാപിച്ച് താലിബാൻ. യുഎസിന്‍റെ സഖ്യത്തിനും അഫ്‌ഗാൻ സർക്കാരിനുമെതിരെ താലിബാൻ തീവ്രവാദികൾ നടത്തിയ 20 വർഷത്തെ യുദ്ധത്തിന് നേതൃത്വം നൽകിയവർക്ക് ഉന്നത പദവികൾ നൽകിക്കൊണ്ടാണ് മന്ത്രിസഭ പ്രഖ്യാപനം.
മുല്ല ഹസൻ അഖുണ്ട് ആണ് ഇടക്കാല സർക്കാരിനെ നയിക്കുക. മുല്ല അബ്‌ദുൾ ഗാനി ബറാദർ ഉപപ്രധാനമന്ത്രിയാകും. മുല്ല യാക്കൂബിന് ആണ് നിലവിൽ പ്രതിരോധ മന്ത്രി സ്ഥാനം.
ഇടക്കാല സർക്കാരിനെയാണ് നിലവിൽ പ്രഖ്യാപിക്കുന്നതെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചെങ്കിലും എത്രനാൾ തുടരുമെന്നോ എന്തുകൊണ്ട് മാറ്റുന്നുവെന്നോ വ്യക്തമല്ല. തെരഞ്ഞെടുപ്പ് സൂചനകളും താലിബാൻ ഇതുവരെ നൽകിയിട്ടില്ല.