അഫ്‌ഗാനിസ്ഥാനിൽ വെടിവെപ്പ്; 24 താലിബാൻ ഭീകരരെ സൈന്യം വധിച്ചു - Taliban militants
അർഗന്ദാബ്, ഷിങ്‌സായ്, ഷാ ജോയ് എന്നീ ജില്ലകളിലാണ് വെടിവെപ്പ് നടന്നത്
അഫ്‌ഗാനിസ്ഥാനിൽ വെടിവെപ്പ്; 24 താലിബാൻ ഭീകരരെ സൈന്യം വധിച്ചു
കാബൂൾ:അഫ്‌ഗാൻ സൈനികരും താലിബാൻ ഭീകരരും തമ്മിൽ വെടിവെപ്പ് നടന്നു. ആക്രമണത്തിൽ 24 ഭീകരരർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. സാബുൽ പ്രവിശ്യയിലെ അർഗന്ദാബ്, ഷിങ്‌സായ്, ഷാ ജോയ് എന്നീ ജില്ലകളിലാണ് വെടിവെപ്പ് നടന്നത്. സംഭവത്തിൽ താലിബാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.