അഫ്‌ഗാനിസ്ഥാനില്‍ ബോംബ് സ്ഫോടനം; ജില്ലാ മേധാവിക്ക് പരിക്ക് - kunduz blast
സ്ഫോടനം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പ്രവിശ്യാ സര്‍ക്കാര്‍ വക്താവ് എസ്‌മത്തുല്ല മുറാഡി
കുണ്ടൂസിൽ റോഡരികിൽ ബോംബ് സ്ഫോടനത്തിൽ ഗവർണർക്ക് പരിക്കേറ്റു
കാബൂൾ: അഫ്‌ഗാനിസ്ഥാന്‍റെ വടക്കൻ പ്രവിശ്യയായ കുന്‍ദൂസില്‍ ബോംബ് സ്ഫോടനത്തിൽ ജില്ലാ മേധാവിക്കും രണ്ട് അംഗരക്ഷകർക്കും പരിക്കേറ്റതായി പ്രവിശ്യാ സർക്കാർ. ചാർദാര ജില്ലാ ഗവർണറായ ഹാഫിസുള്ള സഫി വികസന പദ്ധതി പരിശോധിക്കാൻ പോകുന്നതിനിടെയാണ് അപകടം. സ്‌ഫോടനം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പ്രവിശ്യാ സര്‍ക്കാര്‍ വക്താവ് എസ്‌മത്തുല്ല മുറാഡി വ്യക്തമാക്കി.