അഫ്‌ഗാനിസ്ഥാനില്‍ 759 പേര്‍ക്ക് കൂടി കൊവിഡ് - അഫ്‌ഗാനിസ്ഥാൻ
രാജ്യത്ത് 270 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.
കാബൂൾ:അഫ്‌ഗാനിസ്ഥാനില്‍ 759 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 16,509 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അഞ്ച് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണ സംഖ്യ 270 ആയി. 1,450 പേര്‍ക്ക് രോഗം ഭേദമായി. ഫെബ്രുവരി മുതല്‍ രാജ്യത്ത് 39,628 കൊവിഡ് പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. തിരക്കേറിയ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്നും ശാരീരിക അകലം പാലിക്കണമെന്നും ജനങ്ങൾക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.