ഇസ്ലാമാബാദ്: യുഎസുമായി സമാധാന കരാറിൽ ഒപ്പുവെച്ചിട്ടും അഫ്ഗാനിസ്ഥാനിലെ താലിബാൻ ഇപ്പോഴും അൽഖായിദ തീവ്രവാദ ശൃംഖലയുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്ന് യുഎൻ റിപ്പോർട്ട്.
യുഎസ്-താലിബാൻ സമാധാന കരാർ അമേരിക്കൻ സൈനികർക്ക് ക്രമേണ അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്തുപോകാനും രാജ്യത്തിന്‍റെ രാഷ്ട്രീയ ഭാവിയെ രൂപപ്പെടുത്തുന്ന അഫ്ഗാൻ അന്തർദേശീയ ചർച്ചകൾക്ക് വഴിയൊരുക്കാനും വേണ്ടിയായിരുന്നു ഫെബ്രുവരിയിൽ 19 വർഷത്തെ യുദ്ധത്തിനുശേഷം ഖത്തറിൽ യുഎസ്-താലിബാൻ സമാധാന കരാറിൽ ഒപ്പുവച്ചത്.
കരാർ പ്രകാരം താലിബാൻ മറ്റ് ഭീകരസംഘടനകളെ നേരിടാൻ പ്രതിജ്ഞയെടുത്തിരുന്നു. അവർ അഭയം പ്രാപിച്ചിരുന്ന അൽഖ്വായിദ ഉൾപ്പെടെ തീവ്രവാദികൾ അഫ്ഗാൻ പ്രദേശം പ്രയോജനപ്പെടുത്തി അമേരിക്കയിൽ ആക്രമണം നടത്തുന്നത് തടയുന്നതിയാരുന്നു പ്രതിജ്ഞ. എന്നാൽ താലിബാൻ തീവ്രവാദ വിരുദ്ധ പ്രതിബദ്ധതയുടെ വിശദാംശങ്ങൾ ഒരിക്കലും പരസ്യപ്പെടുത്തിയിട്ടില്ല. അതിൽ രഹസ്യാത്മകത ആവശ്യമാണെന്ന് വാഷിംഗ്ടണിന്‍റെ സമാധാന പ്രതിനിധിയും ഇടപാടിന്‍റെ ആർക്കിടെക്റ്റുമായ സൽമൈ ഖലീൽസാദ് പറഞ്ഞിരുന്നു.
താലിബാൻ പ്രതിജ്ഞ നിർദ്ദിഷ്ടമാണെന്ന് ഖലീൽസാദ് തിങ്കളാഴ്ച വാഷിംഗ്ടണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തങ്ങൾ നിലവിൽ നിയന്ത്രിക്കുന്ന പ്രദേശത്തെ അവരുടെ സാന്നിധ്യം, പരിശീലനം റിക്രൂട്ടിംഗ്, ധനസമാഹരണം എന്നിവയുടെ കാര്യത്തിൽ പുരോഗതി കൈവരിച്ചതായും ബലപ്രയോഗം കുറയ്ക്കുന്നതിലും ബന്ധപ്പെട്ട പ്രതിബദ്ധതകളിലുമുള്ള നമ്മുടെ ഭാവി നടപടികൾ ഇപ്പോൾ താലിബാൻ അവരുടെ വാഗ്ദാനം നിറവേറ്റുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസങ്ങളിൽ നിരവധി അൽഖ്വായിദ തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നും എന്നാൽ ഒസാമ ബിൻ ലാദന്‍റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിലെ നിരവധി പ്രമുഖ നേതാക്കൾ ഇപ്പോഴും അഫ്ഗാനിസ്ഥാൻ തുടരുന്നതായും യുഎൻ റിപ്പോർട്ട് ചെയ്തു. താലിബാന്‍റെ സഖ്യകക്ഷിയായ ഹഖാനി ശൃംഖലയുമായി അവർ ഇപ്പോഴും ബന്ധം പുലർത്തുന്നുണ്ടെന്നും താലിബാൻ പ്രവർത്തനങ്ങളിൽ ഹഖാനി നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.